Latest News
Loading...

ബിജെപി പ്രതിഷേധ മാർച്ചും ധർണയും നടത്തി

വർഷങ്ങളായി യുഡിഎഫ് ഭരിക്കുന്ന തലപ്പലം പഞ്ചായത്തിലെ വികസന മുരടിപ്പിനെതീരെ പനക്കപാലത്തുനിന്നും പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് ബിജെപി പ്രതിഷേധ മാർച്ചും പഞ്ചായത്ത് പടിക്കൽ ധർണയും നടത്തി.ബിജെപി തലപ്പുലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടും പഞ്ചായത്ത് മെമ്പറുമായ സുരേഷ് പി കെ അധ്യക്ഷത വഹിച്ചു.


ബിജെപി സംസ്ഥാന സമിതി അംഗം എൻ കെ ശശികുമാർ ഉദ്ഘാടനം നടത്തി..പഞ്ചായത്തിലെ റോഡുകൾ തോടുകൾ ആണെന്നും,മാലിന്യപ്രശ്നം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും യുഡിഎഫും എൽഡിഎഫും അവിശുദ്ധ  കൂട്ടുകെട്ടുണ്ടാക്കി ഭരിക്കുന്ന പഞ്ചായത്തിൽ വികസനം ഫ്ലക്സിൽ ഒതുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


പനയ്ക്കപ്പാലത്ത് എസ് സി വിഭാഗത്തിനായി നിർമ്മിച്ചിരിക്കുന്ന കെട്ടിടം അനധികൃതമായി കൈവശം വച്ചിരിക്കുന്ന വരെ ഒഴിപ്പിച്ച് അർഹതപ്പെട്ടവർക്ക് കൈമാറി ഇല്ലായെങ്കിൽ നിയമനടകൾ സ്വീകരിക്കുമെന്നും..ഇന്നത്തെ സമരം സൂചന മാത്രമാണെന്നും വികസന പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ നടത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു..

ബിജെപി ഭരണങ്ങാനം മണ്ഡലം പ്രസിഡണ്ട് സരീഷ് കുമാർ,മണ്ഡലം ജനറൽ സെക്രട്ടറിയും തലപ്പലം പഞ്ചായത്ത് മെമ്പറുമായ സതീഷ് കെ ബി .ജില്ലാ കമ്മിറ്റിയംഗം മോഹൻകുമാർ. യുവമോർച്ച മണ്ഡലം പ്രസിഡണ്ട് ശ്രീകാന്ത്, മഹിളാമോർച്ച മണ്ഡലം പ്രസിഡണ്ട് സുമ സതീഷ്..മണ്ഡലം വൈസ് പ്രസിഡന്റ് ജയന്തി ജയചന്ദ്രൻ.പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി  ബാബുചാലിൽ.മണ്ഡലം സെൽകോഡിനേറ്റർ അഭിലാഷ് ജയമോഹൻ, ഗ്രാമപഞ്ചായത്ത് മെമ്പർ ചിത്രാ സജി  തുടങ്ങിയവർ സംസാരിച്ചു





Post a Comment

0 Comments