പാലാ.സംസ്ഥാനത്തൂ സഹകരണ ബാങ്ക്കളിലെ വര്‍ദ്ധിച്ചു വരുന്ന തട്ടിപ്പുകളും,അഴിമതികളും മൂലം അനേകര്‍ക്കു തങ്ങളുടെ ജിവിത സമ്പാദൃങ്ങള്‍ നഷ്ടപ്പെട്ട ദുരിതങ്ങള്‍ അനുഭവിക്കുകയാണ് .ഇതിനെ സംബന്ധിച്ചു സമഗ്രമായ് അന്വേഷണം നടത്തി മുഖം നോക്കാതെ കുറ്റവാളികളുടെ സ്വത്തൂകള്‍ കണ്ടുകെട്ടുവാനും,ശിക്ഷക്കുവാനും, നിക്ഷേപകരുടെ സമ്പാദൃങ്ങള്‍ സുരക്ഷിതമാക്കുവാനും,സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.സി.സിറിയ്ക്ക് ആവശൃപ്പെട്ടു.
ഏകപാനല്‍ ഭരണത്തിലാണ് അഴിമതിയും,തട്ടിപ്പുകളും നടക്കുന്നത്. ഇത് അവസാനിപ്പിക്കുവാന്‍ ഓഹരി ഉടമകളും നിക്ഷേപകരും തയ്യാറകണമെന്നു പാലാ കിഴതടീയൂര്‍ സഹകരണ ബാങ്ക് ഇലക്ഷന്‍ പ്രചാരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.
മണ്ഡലം ജോ.കണ്‍വീനര്‍ റോയി വെള്ളരിങ്ങാട്ടു അദ്ധൃക്ഷ വഹിച്ചു. ജില്ല കണ്‍വീനര്‍ ബിനോയി പുല്ലത്തില്‍ ,ജില്ല സെക്രട്ടറി പ്രിന്‍സ് മാമ്മൂട്ടില്‍,വനിത വിംഗ് ജില്ല കണ്‍വീനര്‍ ഡോ.സെലിന്‍ ഫിലിപ്പു,മണ്ഡലം സെക്രട്ടറി ജോയി കളരിക്കല്‍ ,എന്നിവര്‍ പ്രസംഗിച്ചു .
0 Comments