Latest News
Loading...

പുസ്തകോത്സവ സമിതിയെ ആദരിച്ചു.

ഈരാറ്റുപേട്ട:  ഈരാറ്റുപേട്ടയിലേയും സമീപ പ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് വായനയുടെ നവ്യാനുഭവം നല്‍കിയ ഈരാറ്റുപേട്ട പുസ്തകോത്സവ സമിതിയെ കടുവാമുഴി പി.എം.എസ്.എ പൂക്കോയ തങ്ങള്‍ എം.എല്‍.പി സ്‌കൂള്‍ വായനാ മാസാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആദരിച്ചു. 
സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗവും മുന്‍ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഡ്വ. വി.പി. നാസര്‍ അധ്യക്ഷത വഹിച്ചു.



പുസ്തകോത്സവ സമിതിയെ പ്രതിനിധീകരിച്ച് മുന്‍ പുസ്തകോത്സവ സമിതി ജനറല്‍ കണ്‍വീനര്‍ പി.പി.എം. നൗഷാദ്, സാഹിത്യ കാരനും അക്ഷര വെളിച്ചം കണ്‍വീനറുമായ എസ്.എഫ്. ജബ്ബാര്‍, ചരിത്രകാരനും ഗ്രന്ഥ രചയിതാവുമായ ജാഫര്‍ ഈരാറ്റുപേട്ട, പുസ്തകോത്സവ സമതി കോ ഓര്‍ഡിനേറ്റര്‍ അമീന്‍ മുഹമ്മദ്, കവി സലിം കുളത്തിപ്പടി എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു.
 



യോഗത്തില്‍ പുസ്തകോത്സവ പ്രതിനിധികളെയും എസ്എസ്എല്‍സി പരീക്ഷയില്‍ ഫൂള്‍ എപ്ലസ് കരസ്ഥമാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥി അബിന്‍ സലിമിനെയും ഹെഡ്മാസ്റ്റര്‍ ശ്രീമതി ആര്‍ ജ്യോതി ആദരിച്ചു. അധ്യാപകരായ ജോജി ബേബി സ്വാഗതവും അന്‍സിയ കൃതജ്ഞതയും പറഞ്ഞു.

വായനയുടെ പ്രാധാന്യം ഉണര്‍ത്തുന്ന വിവിധ പ്രോഗ്രാമുകള്‍ കൊണ്ടും പാത്തുമ്മയുടെ ആട് എന്ന കൃതിയുടെ ദൃശ്യാവിഷ്‌കാരം ഒരുക്കിയും വിദ്യാര്‍ത്ഥികള്‍ പ്രോഗ്രാമിനെ മികവുറ്റതാക്കി മാറ്റി.



Post a Comment

0 Comments