Latest News
Loading...

മങ്കൊമ്പില്‍ ജീപ്പ് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു.

മൂന്നിലവ് പഞ്ചായത്തിലെ മങ്കൊമ്പില്‍ ജീപ്പ് മറിഞ്ഞ് 2 പേര്‍ക്ക് പരിക്കേറ്റു. തിരുവന്തപുരം, തൊടുപുഴ സ്വദേശികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇല്ലിക്കല്‍കല്ല് കണ്ട് മടങ്ങിവരുംവഴിയാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശി അജിത്ത് , തൊടുപുഴ സ്വദേശി റിഷി എന്നിവർക്കാണ് പരിക്കേറ്റത്.

 മങ്കൊമ്പ് ക്ഷേത്രത്തിനു സമീപം വളവില്‍ വൈദ്യുതി പോസ്റ്റിലിടിച്ച് ജീപ്പ് റോഡില്‍ തലകീഴായി മറിയുകയായിരുന്നു. 6 പേരാണ് ജീപ്പിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മാര്‍ ശ്‌ളീവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





Post a Comment

0 Comments