Latest News
Loading...

ഒരു വര്‍ഷം കൊണ്ട് കേരളം കുടിച്ചത് 16,619 കോ​ടിയുടെ മദ്യം

ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ വ​ര്‍​ഷ​ത്തി​ല്‍ മ​ദ്യ വി​ല്‍​പ്പ​ന​യി​ലൂ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ നേ​ടി​യ​ത് 16,619 കോ​ടി. 18 കോ​ടി ലി​റ്റ​ര്‍ വി​ദേ​ശ മ​ദ്യ​മാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ വി​റ്റ​ഴി​ച്ച​ത് .  7.82 കോ​ടി ല​ക്ഷം ലി​റ്റ​ര്‍ ബി​യ​റും 12 ല​ക്ഷം ലി​റ്റ​ര്‍ വൈ​നും വി​ല്‍​പ്പ​ന ന​ട​ത്തി.


പോ​യ വ​ർ​ഷ​ത്തി​ൽ ഡി​സം​ബ​ർ മാ​സ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ൽ​പ്പ​ന ന​ട​ന്ന​ത്. 1,643 കോ​ടി രൂ​പ​യു​ടെ മ​ദ്യ​വി​ല്‍​പ്പ​ന​യാ​ണ് ഡി​സം​ബ​റി​ൽ ന​ട​ന്ന​ത്. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​റി​ന്‍റെ കാ​ല​ത്ത് അ​ഞ്ച് വ​ര്‍​ഷം കൊ​ണ്ട് 64,619 കോ​ടി രൂ​പ​യാ​യി​രു​ന്നു മ​ദ്യ​ത്തി​ല്‍ നി​ന്നു​ള്ള വ​രു​മാ​നം


അതിനിടെ, സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി നിയമസഭയിൽ അറിയിച്ചു. സ്പിരിറ്റിന്റെ വില വലിയ രീതിയിൽ വർദ്ധിച്ചതാണ് ഇതിന് കാരണമെന്നാണ് ഇദ്ദേഹം സഭയെ അറിയിച്ചത്. സ്പിരിറ്റിന്റെ വില വർധന പരിഗണിച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ വിലയിൽ ആവശ്യമായ മാറ്റം വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി.




Post a Comment

0 Comments