Latest News
Loading...

റാഷ് ഡ്രൈവിംഗും നിയമലംഘനങ്ങളും അറിയിക്കാന്‍ വാട്‌സ്ആപ് നമ്പരുകള്‍

റോഡിലെ അഭ്യാസ പ്രകടനങ്ങളും, മത്സരയോട്ടവും അടക്കമുള്ള പ്രവര്‍ത്തികള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി മോട്ടര്‍വാഹന വകുപ്പ്. ഇത്തരം അഭ്യാസങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ചിത്രങ്ങളും വിഡിയോയും സഹിതം പരാതി അറിയിക്കാനുള്ള സംവിധാനവുമായി എംവിഡി എത്തിയിരിക്കുന്നു. പതിനാല് ജില്ലകള്‍ക്കായി വ്യത്യസ്ത നമ്പറുകളാണ് എംവിഡി നല്‍കിയിരിക്കുന്നത്. കേരള പൊലീസിന്റെ സമൂഹമാധ്യമങ്ങളിലൂടെ നമ്പറുകള്‍ പങ്കുവച്ചിട്ടുണ്ട്.


റോഡ് സുരക്ഷക്കക്ക് ഭീഷണിയാകുന്ന വാഹനങ്ങളുടെ  രൂപമാറ്റങ്ങള്‍, സൈലന്‍സറുകള്‍ മാറ്റി അതിതീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം/മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക  തുടങ്ങി പൊതുജനങ്ങളുടെ സുരക്ഷക്കും സൈ്വര ജീവിതത്തിനും, ഭീഷണിയും തടസവും സൃഷ്ടിക്കുന്ന വാഹനങ്ങളെ / ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒമാരെ അറിയിക്കാവുന്നതാണ്. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതായിരിക്കും.

നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോകളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക.

വിവരങ്ങള്‍ അറിയിക്കേണ്ട മൊബൈല്‍ നമ്പരുകള്‍ താഴെ ചേര്‍ക്കുന്നു.

1. തിരുവനന്തപുരം - 9188961001

2. കൊല്ലം - 9188961002

3. പത്തനംതിട്ട - 9188961003

4. ആലപ്പുഴ - 9188961004

5. കോട്ടയം - 9188961005

6. ഇടുക്കി - 9188961006

7. എറണാകുളം - 9188961007

8. തൃശൂര്‍ - 9188961008

9. പാലക്കാട് - 9188961009

10. മലപ്പുറം - 9188961010

11. കോഴിക്കോട് - 9188961011

12. വയനാട് - 9188961012

13. കണ്ണൂര്‍ - 9188961013

14. കാസര്‍കോട് - 9188961014






Post a Comment

0 Comments