Latest News
Loading...

വാഗമൺ റോഡിൽ കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടി

ഈരാറ്റുപേട്ട - വാഗമൺ റോഡിൽ മാലിന്യനിക്ഷേപം നിത്യസംഭവമാകുന്നു. ബുധനാഴ്ച അർദ്ധരാത്രി കക്കൂസ് മാലിന്യം തള്ളാനെത്തിയവരെ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ  യുവാക്കൾ ചേർന്ന് പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു.


ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. കാരികാട് ടോപ്പിന് സമീപം അമിത വേഗത്തിൽ എത്തിയ മിനി ടാങ്കർ ലോറി മാലിന്യം തള്ളുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തീക്കൊയി പഞ്ചായത്ത് അംഗം കൂടിയായ രതീഷും സുഹൃത്തുക്കളായ ടിബിൻ, ജിമ്മിച്ചൻ, ഗോകുൽ എന്നിവരും ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും ഇവർ ലോറിയുമായി വാഗമൺ ഭാഗത്തേക്ക് കടന്നുകളഞ്ഞു.  ലോറിയെ പിന്തുടർന്നെങ്കിലും ലോറി അമിത വേഗത്തിൽ ആയതിനാൽ മുന്നിൽ കയറി തടയാനായില്ല.


തുടർന്ന് വാഗമൺ ചെക്ക് പോസ്റ്റിൽ വിവരം അറിയിച്ചതിനെ തുടർന്ന് ചെക്ക് പോസ്റ്റ് അടച്ച് പോലീസ് ലോറി തടയുകയായിരുന്നു. തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്നും പോലീസ് സ്ഥലത്തെത്തി ലോറിയിൽ ഉണ്ടായിരുന്നവരെ കസ്റ്റഡിയിൽ എടുത്തു. ബുധനാഴ്ച ഉച്ചയ്ക്ക് ജീപ്പിൽ എത്തിച്ച് ഈ റോഡിൽ തള്ളിയ മാലിന്യം രതീഷിന്റെ നേതൃത്വത്തിൽ ഇടപെട്ട് തിരികെ എടുപിച്ചിരുന്നു..





Post a Comment

0 Comments