Latest News
Loading...

അതുല്യപ്രഭയിൽ പ്രവിത്താനം സെന്റ് മൈക്കിൾസ്


എസ്. എസ്. എൽ. സി വിജയശതമാനം പരിഗണിക്കുമ്പോൾ പ്രവിത്താനം സെന്റ് മൈക്കിൾസിന്റെ നേട്ടം ശ്രദ്ധേയമാകുന്നു. പാലാ വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം എന്ന നേട്ടത്തിലേയ്ക്കാണ് സെന്റ് മൈക്കിൾസ് എത്തിയത്.61 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 19 കുട്ടികൾ ആണ് ഫുൾ എ പ്ലസ് നേടിയത്. 31.1 ആണ് ഫുൾ എ പ്ലസ് വിജയശതമാനം. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങളിലും സെന്റ് മൈക്കിൾസ് ഒന്നാമതെത്തി.

ശതബ്ദി വർഷത്തിൽ ഇത്രയും മികച്ച റിസൾട്ട്‌ നേടിയെടുക്കാൻ സാധിച്ചതിൽ വിദ്യാർത്ഥികളും നാട്ടുകാരും മാനേജ്മന്റ്റും ഏറെ ആഹ്ലാദത്തിലാണ്. സ്കൂളിൽ ചേർന്ന അനുമോദനസമ്മേളനം സ്കൂൾ മാനേജർ റവ. ഫാ. ജോർജ്  വഞ്ചിപുരയ്‌ക്കൽ ഉൽഘാടനം ചെയ്തു. 

ഹെഡ്മാസ്റ്റർ അനിൽ സെബാസ്റ്റ്യൻ കുട്ടികളെ മധുരം നൽകി സ്വീകരിച്ചു. റവ. ഫാ. ജോൺ പുറക്കാട്ട് പുത്തൻപുര, പ്രിൻസിപ്പൽ സി. ജെസ്സിൻ.ജെ, പി. ടി. എ പ്രസിഡണ്ട്‌ ജയിംസ് മാടയ്ക്കൽ, എം. പി. ടി. എ പ്രസിഡന്റ് ജാൻസി ജോസഫ്, സ്റ്റാഫ്‌ സെക്രട്ടറി ജോജിമോൻ ജോസ്, നീഹാര അന്ന ബിൻസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments