Latest News
Loading...

കേരളത്തെ വർഗ്ഗീയ പ്രചാരവേലകൾക്കുള്ള ഇടത്താവളമാക്കരുത് : കെ എം വർഗീസ്

ഈരാറ്റുപേട്ട : കേരളത്തെ വർഗ്ഗീയ വിദ്വേഷ പ്രചാരവേലകൾക്കുള്ള ഇടത്താവളമാക്കരുതെന്ന് സോഷ്യൽ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡന്റ്‌ കെ എം വർഗീസ്. ലോകത്തിന്റെ   നാനാ ഭാഗത്തു നിന്നും ഇറക്കുമതി ചെയ്യപ്പെടുന്ന തീവ്രവാദ വിധ്വoസക  പ്രവർത്തനങ്ങളെ ചെറുത്തു തോല്പിക്കുന്നതിനുള്ള കരുത്തു കേരളത്തിലെ പൊതുസമൂഹത്തിനുണ്ടായതു മതേതരസംസ്കാരത്തിന്റെ പാരമ്പര്യത്തിലും പിൻബലത്തിലുമാണെന്നും അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കിടയിൽ മതാന്ധത വളരുന്നത് രാഷ്ട്രീയ ദുരന്തമാണെന്നും   അരുവിത്തുറ സെന്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ വച്ച് ഫോറം സംഘടിപ്പിച്ച മനവീയം സാംസ്‌കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്ത്  കൊണ്ട് അദ്ദേഹംഅഭിപ്രായപ്പെട്ടു. 


സംസ്ഥാന കമ്മിറ്റി അംഗം ഡോ.പ്രവീണ അഭിജിത് അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദറും കുഞ്ഞിളംകയ്യിൽ സമ്മാനവിതരണം റവ.ഡോ.ആഗസ്ത്യൻ പാലക്കാപ്പറമ്പിലും ഉദ്ഘാടനം ചെയ്തു. അധ്യാപകരെ ട്രഷറർ ഹേമ ആർ നായരും വിവിധ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത മികച്ച പി റ്റി എ അംഗങ്ങളെ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാനാ സവാദും ആദരിച്ചു.


ഫാത്തിമ സുഹാനഅനസ് പാറയിൽ കെഎംരതീഷ്കുമാർ,ജോഷിബാ ജയിംസ്,റ്റി വൈ ജോയി,മാത്യു കെ ജോസഫ്,ഷാജി മാത്യു,,അനസ് പീടിയേക്കൽ,ഷംനാസ് പാലേപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് സ്വാഗതവും മേഖലാ പ്രസിഡന്റ്‌ മുഹമ്മദ്‌ ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി.




Post a Comment

0 Comments