Latest News
Loading...

എം എൽ എ യെ ഒഴിവാക്കി എൽ ഡി എഫ് രാഷ്ട്രിയവിരോധം തീർക്കുന്നു : യു ഡി എഫ്

പാലാ എം എൽഎ മാണി സി കാപ്പനെ പൊതുപരിപാടികളിൽ ബോധപൂർവ്വം ഒഴിവാക്കി എൽഡിഎഫ് രാഷ്ട്രീയ വിരോധം തീർക്കുകയാണെന്ന് യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.

ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയായ  എംഎൽഎ യെ ഒഴിവാക്കിക്കൊണ്ട്  രാജ്യസഭ എംപി  ഉദ്ഘാടകനും , ലോകസഭ എംപി അധ്യക്ഷനായി ആയി സംഘടിപ്പിക്കുന്ന പരിപാടികളിൽ എംഎൽഎയെ അപമാനിക്കുന്നത് പാലായിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും നേതാക്കൾ  പറഞ്ഞു..

ഇത്തരം തരം തരംതാഴ്ന്ന നടപടി അവസാനിപ്പിച്ചില്ലെങ്കിൽ  ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രൂപം കൊടുക്കുമെന്നും നേതാക്കൾ പറഞ്ഞു.



പാലായിലെ  എൽഡിഎഫ് പരാജയത്തിൻറെ രാഷ്ട്രിയ വൈരാഗ്യം തീർക്കുന്നതിന് പാലായിലെ വികസനപ്രവർത്തനങ്ങൾ മുഴുവർ എൽ ഡി എഫ് തടഞ്ഞുവച്ചിരിക്കുന്നത്  ജനങ്ങൾ ഞങ്ങൾ തിരിച്ചറിയണമെന്നും, പാലായ്ക്ക് ലഭിക്കേണ്ട അർഹമായ  വികസനപദ്ധതികൾ തടഞ്ഞു വെക്കുന്നത് പാലാകാരനോടുള്ള അവഗണന ആണെന്നും ഈ രാഷ്ട്രീയ  വിരോധം അവസാനിപ്പിച്ച് പാലായുടെ വികസന പദ്ധതികൾ പൂർത്തി കരിക്കാൻ LDF തയാറായില്ലെങ്കിൽ നാളെകളിൽ പാലാക്കാർ കൂടുതൽ ശക്തമായി വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളിൽ പ്രതീകരിക്കുമെന്നും യു ഡി.എഫ് ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ,ആർ.സജീവ്, ടോം കോഴിക്കോട്ട്, സിബി അഴകൻ പറമ്പിൽ ,എം പി. കൃഷ്ണൻ നായർ , ജോസഫ് കൊച്ചു കുടി മത്തച്ചൻ അരീപ്പറമ്പിൽ , പഞ്ചായത്ത് മെബർ മാരായ ജോസ് പ്ലാശനാൽ, സിബി ചക്കാല ക്കൽ, 'ബിന്ദു ബിനു. റീത്താമ്മ ജോർജ് തുടങ്ങിയവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു നേതാക്കന്മാരും പത്രസമ്മേളനത്തിൽ പറഞ്ഞു.

Post a Comment

0 Comments