Latest News
Loading...

മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം


ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം "പെണ്ണൊരുമയിലേക്ക് ...." വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ചു കൊണ്ട് പ്രകൃതിജന്യ അലങ്കാര വസ്തുക്കൾ കൊണ്ട് സ്കൂൾ പ്രവേശന കവാടവും, അങ്കണവും അലങ്കരിച്ചത് ഏറെ മനോഹരമായി.


ഹെഡ്മിസ്ട്രസ് എം.പി. ലീന അക്ഷര പൂച്ചെണ്ട് നൽകി പുതിയ വിദ്യാർത്ഥികളെ സ്വീകരിച്ചു. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിൽ മുൻ വർഷങ്ങളിൽ നിന്നു ഭിന്നമായി നിരവധി വിദ്യാർത്ഥികളാണ് പുതുതായി പ്രവേശനം നേടിയിരിക്കുന്നത്. എസ്.പി.സി കേഡറ്റുകൾ പുതിയ കൂട്ടുകാർക്കായി നിർമ്മിച്ച പേപ്പർപേന (ഫെതർ പെൻ ) എല്ലാ പുതിയ കുട്ടികൾക്കും നൽകി. 


സ്കൂളിനേയും, എസ്.പി.സിയെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോ പ്രദർശനം, കുട്ടികളുടെ കലാപരിപാടികൾ തുടങ്ങിയവ പ്രവേശനോത്സവത്തിന് മിഴിവേകി. സ്കൂൾ മാനേജർ എം.കെ. ഫരീദ്, എം. ഇ.റ്റി സെക്രട്ടറി ഇ. മുഹമ്മദ്, പി.റ്റി.എ പ്രസിഡന്റ് ബൽക്കീസ് നവാസ്, എം.എഫ്. അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു.


Post a Comment

0 Comments