Latest News
Loading...

കിടങ്ങൂരില്‍ കൗതുകമായി വാനരനെത്തി

കിടങ്ങൂര്‍ അമ്പലം ജംഗ്ഷനില്‍ എത്തിയ ഹനുമാന്‍ കുരങ്ങ് നാട്ടുകാര്‍ക്ക് കൗതുകമായി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് കുരങ്ങന്‍ റോഡരികിലെ വ്യാപാരസ്ഥാപനത്തിന് മുകളില്‍ പ്രത്യേക്ഷപ്പെട്ടത്. കുരങ്ങന്റെ വികൃതികള്‍ കണ്ട് പ്രദേശവാസികളും കൂടി. 


വ്യാപാരസ്ഥാപനത്തിന് മുകളിലിരുന്ന കുരങ്ങ് പിന്നീട് റോഡിന് മറുവശം അമ്പലത്തിന്റെ കവാടത്തിന് സമീപത്തെ അമ്പാടി സ്റ്റോറിന് സമീപമെത്തി. വില്പനയ്ക്ക് വച്ചിരുന്ന വലിയ പച്ചക്കപ്പയൊരെണ്ണം കരസ്ഥമാക്കി. 

ധൃതിയ്ക്കിടയില്‍ താഴെവീണ് മൂന്നായി ഒടിഞ്ഞ കപ്പകഷ്ണത്തിലൊരെണ്ണം അവിടിരുന്ന് തന്നെ ശാപ്പിട്ടു. കാഴ്ച്ചക്കാരും ഫോട്ടോയെടുക്കാനുമായി ആളുകള്‍ കൂടിയെങ്കിലും കുരങ്ങന് പരിഭ്രമമൊന്നും ഉണ്ടായില്ല. കപ്പയുടെ രുചി പിടിച്ചതോടെ കുരങ്ങന്‍ ശല്യക്കാരനാകുമോ എന്ന ആശങ്കയിലാണ് കടയുടമ. 



ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ പ്രധാനമായും കാണപ്പെടുന്ന കുരങ്ങ് വര്‍ഗമാണ് ഗ്രേ കുരങ്ങുകള്‍ അഥവാ ഹനുമാന്‍ കുരങ്ങുകള്‍. പശ്ചിമഘട്ട വനനിരകളാണ് ഇവയുടെ പ്രധാന ആവാസകേന്ദ്രം. സൈലന്റ് വാലിയിലും ഇവ കാണപ്പെടാറുണ്ട്. ഹനുമാന്റെ വാനരസേനയില്‍ അംഗങ്ങളായിരുതിനാലാണ് ഇവര്‍ക്ക് ഹനുമാന്‍ കുരങ്ങ് എന്ന പേരു വന്നതെന്നാണ് പറയപ്പെടുന്നത്.

Post a Comment

0 Comments