Latest News
Loading...

ചേർപ്പുങ്കൽ പാലം അപ്രോച്ച് റോഡ് സംരക്ഷിക്കണം. പാസഞ്ചേഴ്സ് അസോസിയേഷൻ.

പാലാ: മീനച്ചിലാറിന് കുറുകെയുള്ള ചേർപ്പുങ്കൽ പഴയപാലത്തിൻ്റെ സമീപന പാത ഇടിയുന്നതിന് ഉടൻ പരിഹാരം കാണണമെന്നും മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നതിനു മുമ്പായി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് അടിയന്തിര നടപടി ഉണ്ടാവണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ നിർവ്വാഹക സമിതി ആവശ്യപ്പെട്ടു.നോട്ടക്കുറവിൻ്റെ ഫലമായി വരുത്തി വച്ച ദുരിതമണിത്. പ്രമുഖ ആരോഗ്യ കേന്ദ്രം, കോളജ് ഉൾപ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തീർത്ഥാടന കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള ആയിരക്കണക്കിന് യാത്രക്കാരെയാണ് മാസങ്ങളോളം ദുരിതത്തിലാക്കിയിരിക്കുന്നത്.


ജൂൺ മുതൽ ഡിസംബർ വരെയുള്ള മഴക്കാലത്ത് മീനച്ചിലാറ്റിലെ ജലനിരപ്പ് നിരവധി തവണ ഉയരുമ്പോൾ അപ്രോച്ച് റോഡ് കൂടുതൽ ഇടിഞ്ഞുതാഴുവാനുളള സാഹചര്യമാണ് നിലവിലുള്ളത്. മണ്ണിടിച്ചിലുണ്ടായാൽ വലിയ നഷ്ടമാകും ഉണ്ടാവുക. പിന്നീട് ഈ ഭാഗം പൂർവ്വ സ്ഥിതിയിലാക്കണമെങ്കിൽ മാസങ്ങളടുക്കും ഇതേ തുടർന്ന് വളരെ തിരക്കേറിയ ഈ റൂട്ടിൽ നാളുകളോളം യാത്രാദുരിതമാവും ഉണ്ടാക്കുക. 


ഇത് കലേ കൂട്ടി കണ്ടുള്ള നടപടികളാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഉണ്ടാവേണ്ടത് എന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അവശ്യപ്പെട്ടു.ചെമ്പിളാവ് - ചേർപ്പുങ്കൽ - മുത്തോലി റോഡ് വീതി കൂട്ടി ബി.എം & ബി.സി നിലവാരത്തിൽ ടാർ ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നും തടസ്സരഹിത ഇരുനിര വാഹന ഗതാഗതം സുരക്ഷിത മാക്കുന്നതിനുള്ള നടപടി വേണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് അധികൃതർക്ക് നിവേദനവും നൽകി.

Post a Comment

0 Comments