Latest News
Loading...

ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പള്ളി പുതിയ ദൈവാലയം കൂദാശ നടത്തി

ചെമ്മലമറ്റം: ചെമ്മലമറ്റം പന്ത്രണ്ടു ശ്ലീഹന്മാരുടെ പുതിയ ദൈവാലയ കൂദാശയും വെഞ്ചിരുപ്പും നടത്തി. അഭിവന്ദ്യ പാലാ രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചരിപ്പു ശ്രുശൂഷകൾക്ക് നേതൃത്വം നൽകി. പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ , മാർ ജോസഫ് പള്ളിക്കാപറമ്പിൽ , രാജഘോട്ട് രൂപാതാ മുൻ അദ്ധ്യക്ഷൻ മാർ ഗ്രിഗറി കരോട്ടെബ്രേൽ , വികാരിജനറാൾ ഫാ.ജോസഫ് തടത്തിൽ, വികാരി ഫാ സഖറിയാസ് ആട്ടപ്പാട്ട്, രൂപതാ ചാൻസിലർ ഫാ.ജോസഫ് . കാക്കല്ലിൽ , ഫാ.കുര്യാക്കോസ്, വട്ടമുകളേൽ, ഫാ തോമസ് പേഴും കാട്ടിൽ തുടങ്ങിയവർ സഹകാർമ്മികരായി ശ്രിശൂഷയിൽ പങ്കെടുത്തു.

 1922 ന് സ്ഥാപിതമായ ചെമ്മലമറ്റം പള്ളി സ്ഥാപിച്ചതിന്റെ നൂറാം വർഷത്തിലാണ് പുതിയപള്ളി നിർമ്മിച്ചത്. പന്ത്രണ്ടു ശ്ലീഹന്മാരുടെ നാമത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയാണ് ഇത്.


സഭയുടെ പാരമ്പര്യങ്ങളെല്ലാം വിശുദ്ധ ശ്ലീഹൻ മാർ വഴി ലഭിച്ചതാണെന്നും ദൈവാലയം നിർമ്മിക്കുന്നവരിൽ ദൈവം വസിക്കുന്നു എന്നും ദൈവാലയത്തിലെ ഓരോ സ്ഥലങ്ങളുടെയും പ്രത്യേകതകളെ കുറിച്ചും മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് സംസാരിച്ചു.
ദൈവാലയ വെഞ്ചരിപ്പിനോടനുബന്ധിച്ച്കൊണ്ട് പന്ത്രണ്ട്  ശ്ലീഹന്മരുട പേരിലുള്ള തപാൽ സ്റ്റാബിന്റെ പ്രകാശനം മാർ ജേക്കബ് മുരിക്കൻ  നിർവ്വഹിച്ചു


ജോസ് കെ മാണി എം പി . ആന്റോ ആന്റണി എംപി.മാണി സി കാപ്പൻ എം എൽ എ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ . മുൻ എം എൽ എ പി.സി ജോർജ് , ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ് , പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് തുടങ്ങിയവർ  വെഞ്ചിരിപ്പ് പരിപാടിയിൽ പങ്കെടുത്തു.
ദൈവാലയ വെഞ്ചരിപ്പിനോട് അനുബഡിച്ച്‌ 12 ലക്ഷം രൂപാ നിർദ്ധനർക്ക് ചികിത്സ, ഭവന നിർമ്മാണം, പഠനം  തുടങ്ങിയവക്ക് സഹായമായി നൽകും . കൂടാതെ ഭവന രഹിതർക്ക് പത്ത് വീടുകൾ നിർമ്മിച്ച് നൽകും .

Post a Comment

0 Comments