Latest News
Loading...

പാലാ-ബാംഗ്ലൂർ സ്വിഫ്റ്റ് സർവ്വീസ് ആരംഭിച്ചു. പാലാ- പഞ്ചിക്കൽ വെള്ളി മുതൽ

പാലാ: ഇനി പാലാ- ബംഗ്ലരു യാത്ര" സ്വിഫ്റ്റിൽ. കെ.എസ്.ആർ.ടി.സി പാലാ ഡിപ്പോയ്ക്ക് അനുവദിച്ച "സ്വിഫ്റ്റ് " സർവ്വീസ്  പാലാ - ബാംഗ്ലൂർ റൂട്ടിൽ ഇന്നു മുതൽ സർവ്വീസ് ആരംഭിച്ചു.രണ്ട് ബസുകളാണ് പാലാ ഡിപ്പോയിലേക്കായി അനുവദിച്ചിരിക്കുന്നത്.ഇതിനായി 8 ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ഓൺലൈൻ റിസർവേഷൻ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.


പാലാ- പഞ്ചിക്കൽ സർവീസ്  വെള്ളി മുതൽ പുനരാരംഭിക്കും.

പാലാ: കോവിഡ് കാലത്ത് നിർത്തിവച്ച പാലാ- പഞ്ചിക്കൽ സർവ്വീസ് വെള്ളി മുതൽ പുനരാരംഭിക്കും. ഇതിനായി രണ്ട് ബസുകൾ കൂടി പാലായ്ക്ക് അനുവദിച്ചിരുന്നു.
കാസർകോട് ജില്ലാ അതിർത്തി വരെയുള്ള ഈ സർവ്വീസ് കർണാടക സംസ്ഥാനത്തെ സുളളിയ മേഖലയിലേക്കുള്ള യാത്രക്കാർക്ക് വളരെ പ്രയോജനകരമാണ്. എറണാകുളം- ഗുരുവായൂർ-കോഴിക്കോട്-കണ്ണൂർ - കാഞ്ഞങ്ങാട് - പെരിയ - ചേർക്കുള- മുള്ളേരിയ വഴിയാണ് പഞ്ചിക്കൽ സർവ്വീസ്: ഓൺലൈൻ ബുക്കിംഗ് സൗകര്യം ഈ സർവ്വീസിനും ക്രമീകരിച്ചിട്ടുണ്ട്.


പാലാ - പഞ്ചിക്കൽ സൂപ്പർ എക്സ്പ്രസ്സ് എയർ ബസ് വൈകിട്ട് 5.50 മണിക്ക് പാലായിൽ നിന്നും പുറപ്പെടും. തിരിച്ചു പഞ്ചിക്കലിൽ നിന്നും വൈകുന്നേരം 4.45 നും 

സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്നതിനായി www.online.keralartc.com എന്ന വെബ് സൈറ്റോ "Ente KSRTC" എന്ന മൊബൈൽ ആപ്പോ സന്ദർശിക്കേണ്ടതാണ്. 

06:00 PM പാലാ
08:00 PM എറണാകുളം
10.15 PM ഗുരുവായൂർ 
12:30 AM കോഴിക്കോട്
03:00 AM കണ്ണൂർ
04:00 AM പയ്യന്നൂർ
04:45 AM കാഞ്ഞങ്ങാട്
06:00 AM പഞ്ചിക്കൽ
=================
04:45 PM പഞ്ചിക്കൽ
06:15 PM കാഞ്ഞങ്ങാട്
07:00 PM പയ്യന്നൂർ
08:00 PM കണ്ണൂർ
10:40 PM കോഴിക്കോട്
01:00 AM ഗുരുവായൂർ 
03:00 AM എറണാകുളം
05:00 AM പാലാ 
വിശദ വിവരങ്ങൾക്ക്:
കെ.എസ്.ആർ.ടി.സി പാലാ
Phone: 04822 212250 (24 x 7)


പരാതിക്ക് പരിഹാരമായി.
ഏഴാച്ചേരി റൂട്ടിൽ സർവ്വീസ് തിങ്കളാഴ്ച മുതൽ

പാലാ: പാലാ - ഏഴാച്ചേരി റൂട്ടിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തലാക്കപ്പെട്ടതോടെ യാത്രാക്ലേശം രൂക്ഷമായ ഏഴാച്ചേരി റൂട്ടിലുള്ളവരുടെ പരാതി പരിഹരിക്കുവാൻ ഡിപ്പോ അധികൃതർ നടപടി സ്വീകരിച്ചു.
വൈകുന്നേരം മണിക്കൂറുകൾ ബസ് ഇല്ലാത്തതുമൂലം വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വളരെ വിഷമത്തിലായിരുന്നു.
തിങ്കളാഴ്ച്ച മുതൽ ഒരു ഓർഡിനറി സർവ്വീസ് വൈകുന്നേരം ഏഴാച്ചേരി റൂട്ടിൽ സർവ്വീസ് ആരംഭിക്കും.
യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് നിർത്തലാക്കിയ സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിച്ച അധികൃതരെ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ ജയ്സൺമാന്തോട്ടം അഭിനന്ദിച്ചു.

Post a Comment

0 Comments