Latest News
Loading...

മുത്തോലിക്കടവിൽ പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം

മുത്തോലി കടവ് ചേർപ്പുങ്കൽ പള്ളി ലിങ്ക് റോഡിൽ പൈപ്പ് പൊട്ടി ദിവസേന പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം . മാസങ്ങളായി വെള്ളം പാഴാകുന്നത് തുടർന്നിട്ടും ചോർച്ച പരിഹരിക്കാൻ നടപടി ഉണ്ടായിട്ടില്ല. ഇന്നലെ വാഹനങ്ങൾക്ക് കടന്നുപോകാൻ ആകാത്തവിധമാണ് റോഡിലേക്ക് വെള്ളം ചീറ്റി തെറിച്ചത്.
ക്ഷീര സഹകരണ സംഘം ഓഫീസിനോട് ചേർന്നുള്ള പാലത്തിലാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. പ്ലാസ്റ്റിക്കും വള്ളിയും ചുറ്റിയായിരുന്നു താൽക്കാലിക അടക്കൽ സംവിധാനം . ഇതിനിടയിലൂടെ വെള്ളം നഷ്ടപ്പെടുന്നുണ്ടായിരുന്നെങ്കിലും റോഡിലേക്ക് തെറിച്ചിരുന്നില്ല. ഇന്നലെ ലീഗ് വലുതാവുകയും വലിയ തോതിൽ വെള്ളം റോഡിലേക്ക് തെറിക്കുകയായിരുന്നു.


ഇരുചക്ര വാഹന യാത്രക്കാരും കാൽനടയാത്രക്കാരും ഓട്ടോറിക്ഷകളുമാണ് ഇതോടെ ദുരിതത്തിലായത് . പാലത്തിൽ ആയതിനാൽ വഴിമാറി നടക്കാൻ പോലും സൗകര്യം ഇല്ലായിരുന്നു. മാർ സ്ലീവാ ആശുപത്രിയിലേക്കും ചേർപ്പുങ്കൽ പള്ളിയിലേക്കും പ്രധാന ഹൈവേയിലേക്കും ദിവസേന നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡാണിത്. പൈപ്പു ലൈനിലെ ചോർച്ച പരിഹരിക്കാൻ ശാശ്വതമായ നടപടി വേണമെന്നാണ് ആവശ്യം ഉയരുന്നത്. 

Post a Comment

0 Comments