Latest News
Loading...

നിറവ് - 2022-നഗരസഭാ വയോമിത്രം വാർഷിക സമ്മേളനം

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം നടന്ന നഗരസഭാ പ്രദേശത്തെ  വയോമിത്രം വയോജന കൂട്ടായ്മയിൽ ആഹ്ലാദം അലതല്ലി. സൗഹൃദങ്ങൾ പങ്കുവച്ച് പരിചയം പുതുക്കി ക്ഷേമന്വേഷണങ്ങൾ നടത്തുവാനും നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വയോമിത്രം വാർഷിക യോഗം നിറവ് - 2002-ൽ അവസരമൊരുക്കി. കോവിഡ് കാലത്ത് മറഞ്ഞ സഹപ്രവർത്തകരെ സ്മരിക്കുകയും ചെയ്തു.400-ൽ പേരാണ് വാർഷിക സമ്മേളനത്തിൽ എത്തിചേർന്നത്. നഗരസഭാ ഓഫീസ് പരിസരത്ത് ചേർന്ന വാർഷിക സമ്മേളനം ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു.


വയോജന സുരക്ഷയും ആരോഗ്യ പരിപാലനവും ഉറപ്പുവരുത്തുമെന്നും കൂടുതൽ ക്ഷേമപദ്ധതികൾക്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർഷിക സമ്മേളനത്തിൽ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അദ്ധ്യക്ഷത വഹിച്ചു. അറുപത്തി അഞ്ച് വയസിന് മുകളിൽ പ്രായമുള്ളവരുടെ ക്ഷേമ കൂട്ടായ്മയാണ് വയോമിത്രം. 'പ്രായമായവരുടെ ക്ഷേമ പ്രവർത്തനത്തിന് കൂടുതൽ ശ്രദ്ധ ചെലുത്തുമെന്ന് നഗരസഭാ ചെയർമാൻ പറ ണ്ടു.കേരള സാമൂഹിക സുരക്ഷാമിഷൻ്റെ കീഴിലാണ് വയോമിത്രം പ്രൊജക്ട് നഗരസഭയിൽ നടപ്പാക്കി വരുന്നത്.


സമ്മേളനത്തിൽ നഗരസഭാ ഉപാദ്ധ്യക്ഷ സിജി പ്രസാദ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ മാരായ ബിന്ദു മനു, ബൈജു കൊല്ലംപറമ്പിൽ, നീന ചെറുവള്ളി, തോമസ് പീറ്റർ, കൗൺസിലർമാരായ ലീന സണ്ണി, ബിജി ജോജോ, ബിനു പുളിക്ക കണ്ടം, പ്രൊഫ.സതീശ് ചൊള്ളാനി, ആർ.സന്ധ്യ, ജോസ് എടേട്ട്, മായാ രാഹുൽ, നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം, ഡോ.ആർ.ഗോവിന്ദ്, സന്തോഷ് മരിയസദനം, ഗീതു രാജ് എന്നിവർ പ്രസംഗിച്ചു. അഡ്വ. ശാലു അന്ന ലോറൻസ് മുതിർന്ന പൗരന്മാരുടെ നിയമസംരക്ഷണത്തിൽ ക്ലാസ് നയിച്ചു.മുതിർന്ന അംഗങ്ങൾക്ക് പ്രത്യേക ആദരം നൽകി - വിവിധകലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.

Post a Comment

0 Comments