Latest News
Loading...

വേനൽ മഴ' സമാപന സമ്മേളനത്തിൽ ഇരട്ടി മധുരമായി ഉണ്ണി മുകുന്ദനും.

ആറു ദിവസം നീണ്ടുനിന്ന കുട്ടികളുടെ വേനൽകാല ഉത്സവത്തിന്  പരിസമാപ്തി. വൈവിധ്യം നിറഞ്ഞ ഓരോ ദിവസങ്ങളുടെയും ഓർമ്മയിൽ ഇന്ന് വേനൽ മഴ ക്യാമ്പ് അവസാനിക്കുമ്പോൾ കുട്ടികളുടെ ഹൃദയങ്ങളിൽ ഒരായിരം നല്ല ഓർമകളുടെ പുതുമഴ തോരാതെ പെയ്യുകയാണ്. 

സമാപന ദിവസമായ ഇന്നലെ അയ്യമ്പാറയിലെ പ്രകൃതിരമണീയമായ പ്രദേശത്ത് എത്തിയ കുട്ടികളെ ഒരു സർപ്രൈസ് കാത്തിരിപ്പുണ്ടാരുന്നു. സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ള ഉണ്ണി മുകുന്ദനെ അങ്ങനെ കുട്ടികളെല്ലാം നേരിട്ട് കണ്ടു, ഒരുപാട് നേരം സംസാരിച്ചു, ആഗ്രഹിക്കും പോലെ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇഷ്ട താരത്തെ കണ്ട് കുട്ടികൾ ഉണ്ണി അഭിനയിച്ച സിനിമകളുടെ പേരുകൾ പറഞ്ഞു അഭിനന്ദനങ്ങൾ അറിയിച്ചപ്പോൾ ഇതെല്ലാം കേട്ടുകൊണ്ട് പുഞ്ചിരിയോടെ ഒരു കൂട്ടുകാരനെ പോലെ കുട്ടികളുടെ അടുത്ത് ഉണ്ണിമുകുന്ദൻ സമയം ചെലവഴിച്ചു. 


അതിനു ശേഷം അയ്യമ്പാറയുടെ മനോഹാരിതയിൽ നടന്ന ക്യാമ്പ് സമാപന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് കുട്ടികളോട് സംസാരിച്ചു. പഴയ കാല ടെലിവിഷൻ രംഗത്തെകുറിച്ചും , അയൽവീടുകളുമായി ഉണ്ടായിരുന്ന ബന്ധങ്ങളെക്കുറിച്ചും ഒക്കെ വാചലാനായ അദ്ദേഹം ഇങ്ങനത്തെ ക്യാമ്പുകൾ കുട്ടികൾക്ക് ഉണ്ടാക്കുന്ന ശാരീരിക- മാനസിക ഉല്ലാസം ചെറുതല്ല എന്ന് വ്യക്തമാക്കി. അവിടെ ഇരുന്നു ഭക്ഷണം ഒക്കെ കഴിച്ചു വൈകുന്നേരത്തോടെയാണ് തിരിച്ചു കുട്ടികൾ മടങ്ങിയത്.

Post a Comment

0 Comments