Latest News
Loading...

വഴിയിടം പെരുവഴിയിലായി- അഴിമതിയെന്ന് സിപിഐ എം

മൂന്നിലവ്  പഞ്ചായത്തിൽ വഴിയിടം ടോയ്ലറ്റ് കേന്ദ്രം തകർന്നു.  ഉദ്‌ഘാടനം കഴിഞ്ഞ് ആറു മാസത്തിന് ശേഷമാണ് കേന്ദ്രം തകർന്നത്. നിർമാണത്തിൽ വൻ അഴിമതി നടത്തിയെന്ന് ആരോപിച് സിപിഐ എം മൂന്നിലവ് ലോക്കൽ കമ്മിറ്റി പ്രതിക്ഷേധ പ്രകടനവും ധർണ്ണയും നടത്തി

സംസ്ഥാന സർക്കാരിന്റെ ടേക്ക് എ ബ്രേക്ക്‌ പദ്ധതി പ്രകാരമാണ് വഴിയിടം നിർമിച്ചത്. പഞ്ചായത്തിന്റെ വികസന ഫണ്ടും ശുചിത്വമിഷന്റെയും 7 ലക്ഷം രൂപ ഉപയോഗിച്ചത് 3 ടോയ്ലേറ്റ് ഉൾപ്പടെ കേന്ദ്രം നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റായിരുന്ന ബിന്ദു സെബാസ്റ്റ്യൻ കഴിഞ്ഞ് സെപ്റ്റംബറിലാണ്  വഴിയിടം ഉദ്‌ഘാടനം ചെയ്തത്. പൂഞ്ഞാർ സ്വദേശിയായ കരാറുകാരനാണ് നിർമാണം നടത്തിയത്.


മൂന്നിലവ് ടൗണിൽ നടത്തിയ പ്രതിക്ഷേധ പ്രകടനം സിഐടിയൂ പഞ്ചായത്ത്‌ സെക്രട്ടറി ഫിനഹാസ് ഡേവിസ് ഉദ്‌ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി ജെ ജോർജ്, ലോക്കൽ കമ്മിറ്റി അംഗം എം ആർ സതീഷ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments