Latest News
Loading...

ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ആത്മഹത്യാശ്രമം. പോലീസ് രക്ഷപെടുത്തി

ആത്മഹത്യ ചെയ്യുന്നതായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ, പാലാ പോലീസ് മരണത്തില്‍ നിന്നും രക്ഷപെടുത്തി. പാലാ സ്വദേശിയായ യുവാവാണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. രക്തം തറയില്‍ കെട്ടിക്കിടക്കുന്ന ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. 

 
ഇന്നലെ വൈകിട്ടാണ് പാലാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സംഭവമുണ്ടായത്. പാലാ കിഴതടിയൂര്‍ സ്വദേശിയായ 30 വയസുകാരനായ യുവാവാണ് എന്റെ ആത്മഹത്യ ലൈവ് എന്ന ടൈറ്റിലോടുകൂടി തറയില്‍ രക്തം വീണുകിടക്കുന്ന ചിത്രം പങ്കുവച്ചത്. സംഭവത്തിന് മുന്‍പ് കൈകളില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്ന കവര്‍ഫോട്ടോയും പ്രൊഫൈല്‍ ഫോട്ടോയും യുവാവ് അപ് ലോഡ് ചെയ്തിരുന്നു. 


കുറച്ചുസമയങ്ങള്‍ ശേഷം കുറച്ചുകൂടി രക്തം എന്ന അടുത്ത ഫോട്ടോയും വന്നു. ഇതോടെ സുഹൃത്തുക്കള്‍ പാലാ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.  പാലാ സിഐ കെപി ടോംസന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തി. അകത്ത് നിന്നു വീട് പൂട്ടിയനിലയിലായിരുന്നു. പോലീസ് പുറത്തുനിന്നും യുവാവുമായി സംസാരിച്ച് അനുനയിപ്പിച്ച് വാതില്‍ തുറപ്പിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തുംമുന്‍പേ ഇയാളെ പോലീസ് ആശുപത്രിയിലെത്തിച്ചു.


കുടുംബപ്രശ്‌നങ്ങളും മാനസിക പ്രശ്‌നങ്ങളുമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. 

Post a Comment

0 Comments