Latest News
Loading...

പക്ഷികൾക്കായി പ്രകൃതിദത്തമായ കൂടുകൾ ഒരുക്കി വിദ്യാർത്ഥികൾ

മാടത്ത, വണ്ണാത്തിപ്പുള്ള്, പച്ചിലക്കുടുക്ക തുടങ്ങി വിവിധ ഇനം പക്ഷികൾക്കായി പ്രകൃതിദത്തമായ കൂടുകൾ ഒരുക്കി വിദ്യാർത്ഥികൾ. സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ വരുന്ന മാറ്റങ്ങളെ പരിഗണിച്ചാണ് പക്ഷികൾക്കായി മുളങ്കൂടുകൾ ഒരുക്കുന്നത്. മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി.സ്കൂളിലെ അവധിക്കാല ക്യാമ്പിന്റെ ഭാഗമായായിരുന്നു പക്ഷിക്കൂട് നിർമ്മാണവും സ്ഥാപിക്കലും. 

അനുയോജ്യമായ  ദിശയും ഉയരവും ക്രമീകരിച്ച് കുട്ടികൾ തന്നെയാണ് മരങ്ങളിൽ കയറി കൂടുകൾ സ്ഥാപിച്ചത്. ഹരിതകൂട്ടായ്മയുടെയും ഓയിസ്ക ഇന്റർനാഷണലിന്റെയും പ്രവർത്തകരായ ഗോപകുമാർ കങ്ങഴയും സുരേഷ് കൂരോപ്പടയും ചേർന്നാണ് കൂട് നിർമ്മാണത്തിനും പരിശീലനത്തിനും നേതൃത്വം നൽകിയത്.  കോട്ടയം നേച്ചർ സൊസൈറ്റി പ്രസിഡന്റ് ഡോ.ബി.ശ്രീകുമാർ മുന്നോട്ടുവച്ച ആശയമായിരുന്നു പക്ഷികൾക്കായുള്ള മുളങ്കൂട് നിർമ്മാണം. 


ഹരിത കൂട്ടായ്മ പ്രവർത്തകനായഗോപു നട്ടാശ്ശേരിയുടെ പിന്തുണയും ചേർന്നാണ് ഇപ്പോഴത്തെ പരിശ്രമങ്ങൾ. മലയിഞ്ചിപ്പാറയിലെ ഹരിത വിദ്യാലയപരിസരത്തും ഇനി മുളങ്കൂടുകൾ പക്ഷികളുടെ വരവ് പ്രതീക്ഷിച്ച് നിലകൊള്ളും. കൂടുകളുടെ നിരീക്ഷണവും റിപ്പോർട്ടിംഗും സ്കൂളിലെ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തും.

Post a Comment

0 Comments