തിടനാട് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത് എംഎല്‍എയും പഞ്ചായത്ത് പ്രസിഡന്റുമാണെന്ന് അഡ്വ. ഷോണ്‍ ജോര്‍ജ്ജ്. കലാപത്തിന് ആഹ്വാനം ചെയ്ത എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറാകാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. ഇന്നലത്തെ സംഘര്‍ഷസംഭവത്തില്‍ പോലീസ് കേസെടുത്ത് എഫ്‌ഐആര്‍ ഇട്ടതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തി ജാമ്യം എടുത്ത ശേഷം സംസാരിക്കുകയായിരുന്നു ഷോണ്‍.
മദ്യപിച്ച് നടക്കാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു പഞ്ചായത്ത് പ്രസിഡന്റെന്ന് ഷോണ്‍ ആരോപിച്ചു. രാവിലെ മുതല്‍ മദ്യലഹരിയില്‍ പോലീസിനെ വെല്ലുവിളിച്ച പ്രസിഡന്റ് അടി ഇരന്നുവാങ്ങുകയായിരുന്നു. മദ്യലഹരിയില്‍ നിലത്തുവീഴുകയും ചെയ്തു. ജനനേതാക്കാന്‍മാര്‍ ഇത്തരത്തില്‍ അധഃപതിക്കരുതെന്നും ഷോണ്‍ പറഞ്ഞു.
വോട്ടര്‍മാര്‍ക്ക് സ്ലിപ്പെഴുതി നല്കിയും മോശം ഭാഷ ഉപയോഗിച്ചും എംഎല്‍എ തരംതാഴ്ന്നതായും ഷോണ്‍ ആരോപിച്ചു. എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ പോലീസ് മടിക്കുകയാണ്. ഇതേതുടര്‍ന്ന് കേസെടുക്കണമെന്ന് കാട്ടി പരാതി നല്കിയിട്ടുണ്ട്. കേസെടുക്കാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ഷോണ്‍
0 Comments