Latest News
Loading...

പി.സി ജോര്‍ജ്ജ് ഒളിച്ചോടിയിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ്ജ്

പി സി ജോര്‍ജ് എവിടെയും ഒളിച്ചോടിയിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ്. പി സി ജോര്‍ജ് തിരുവനന്തപുരത്ത് തന്നെയുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതികാര നടപടിക്ക് വഴങ്ങില്ലെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. വിജയ് ബാബുവിനെപ്പോലെ പി സി ജോര്‍ജ് ഒളിച്ചോടുമെന്ന് ആരും കരുതില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.


ഇന്നലെ അരങ്ങേറിയത് തൃക്കാക്കര സ്റ്റണ്ടാണെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനായി ചില തീവ്ര വിഭാഗങ്ങളെ പ്രീണിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  ഇത് സര്‍ക്കാരിന് തന്നെ വലിയ തിരിച്ചടിയാകും. പി സി ജോര്‍ജിനെ വര്‍ഗീയ വാദിയായി ചിത്രീകരിക്കുന്ന ഇവരാണ് വലിയ വര്‍ഗീയവാദി. ഇന്നലെ കോടതിക്ക് മുന്നിലെത്തിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത് തിരിച്ചടിയായി കാണുന്നില്ലെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു. 


പ്രസംഗത്തില്‍ നിന്നും പെറുക്കിയെടുത്ത വാക്കുകള്‍ മാത്രമാണ് കോടതിക്കുമുന്നില്‍ ഹാജരാക്കിയിട്ടുള്ളത്. ഹൈക്കോടതിയെ സമീപിച്ച് പി സി ജോര്‍ജിന്റെ വാക്കുകളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. . പിണറായി വിജയന്റെ നിയമം അനുസരിക്കാന്‍ മനസില്ലെന്നും ഷോണ്‍ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments