Latest News
Loading...

തിടനാട്ടില്‍ പാറമടക്കെതിരെ ജനകീയപ്രതിഷേധം

തിടനാട് പഞ്ചായത്തില്‍ 7ആം വാര്‍ഡില്‍ വരിയാനിക്കാട് പ്രദേശത്ത് ആരംഭിക്കാനിരിക്കുന്ന പാറമടയ്ക്ക് പഞ്ചായത്ത് ലൈസന്‍സ് നല്‍കരുതെന്ന്  അവശ്യപെട്ടുകൊണ്ട് ജനകീയ പ്രതി,ധേം. പഞ്ചായത്ത് കമ്മറ്റി നടക്കുന്ന സമയം പ്രദേശവാസികള്‍ ഒന്നടങ്കം പഞ്ചായത്തിലെത്തി   പ്രതിഷേധ സമരം നടത്തി.  തൊഴിലാളികളും  സാധാരണക്കാരും കുഞ്ഞുങ്ങളെ തോളില്‍എടുത്തു വന്ന അമ്മമാരും ഉള്‍പ്പെടെ 150ഓളം ആളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. 


സമരം സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം ആൽബിൻ മാത്യു ഉദ്‌ഘാടനം ചെയ്തു. യോഗത്തില്‍ മുന്‍ പഞ്ചായത് അംഗം മേഴ്സി ജോസഫ്, സമരസമതി അംഗം ബിജു പുളിക്കപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. പ്രതിഷേധം നടന്നുകൊണ്ടിരിക്കവേ വാരിയനിക്കാട് വാര്‍ഡ് മെമ്പര്‍ ഷെറിന്‍ ജോസഫ് , പഞ്ചായത്ത് പ്രസിഡന്റ് വിജി ജോര്‍ജ് എന്നിവര്‍ പഞ്ചായത്ത് കമ്മറ്റി അവനസാനിപ്പിച്ച് ഇറങ്ങി വന്ന്  ഒരു കാരണവശാലും  ഈ പാറമട തുടങ്ങാന്‍ പഞ്ചായത് അനുമതി നല്‍കില്ല എന്നതാണ് പഞ്ചായത്ത് കമ്മറ്റി തീരുമാനം എന്ന് അറിയിച്ചു.



സമരത്തിന്റെ ആദ്യഘട്ടം വിജയമെന്നും മുന്നോട്ട് എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും പാറമടലോബിക്ക് മുന്നില്‍ വാരിയനിക്കാട്ടെ ജനങ്ങള്‍ മുട്ടുമടക്കില്ലെന്നും ബഹുജനങ്ങളെ അണിനിരത്തി തുടര്‍സമരങ്ങളിലേക്ക് കടക്കുമെന്നും പഞ്ചായത്ത് അംഗം ഷെറിന്‍ ജോസഫ് പറഞ്ഞു.

Post a Comment

0 Comments