Latest News
Loading...

യുവാവിന്റെ ചികിത്സാചെലവിന് സ്വകാര്യ ബസിന്റെ കളക്ഷനും

ഇരു വൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന പൂഞ്ഞാര്‍ സ്വദേശിയായ യുവാവിന്റെ ചികിത്സയ്ക്കായി ഒരാഴ്ചത്തെ കളക്ഷന്‍ നല്കാന്‍ സ്വകാര്യബസ് ജീവനക്കാര്‍. പാലാ പാതാമ്പുഴ റൂട്ടില്‍ ഓടുന്ന ലിറ്റില്‍ കിഗ്ഡം ബസിന്റെ ഒരാഴ്ച്ചത്തെ വരുമാനമാണ് ഇരു വൃക്കയും തകരാറിലായ അനിഷ് ചെങ്ങനാട്ടിന് നല്‍കുന്നത്. 

അനീഷ് പാതാമ്പുഴയില്‍ ഓട്ടോ ഓടിച്ചാണ് ഉപ ജിവനമാര്‍ഗം നടത്തിയിരുന്നത്. വൃക്കകള്‍ തകരാറിലായതോടെ കുടുംബം പ്രതിസന്ധിയിലായി. അനീഷിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ തീരുമാനിച്ചിട്ടുണ്ട്  അനീഷിന് വൃക്ക നല്‍കുന്നത് അച്ഛന്‍ രാജപ്പന്‍ നായരാണ്. 



ബസിന്റെ കളക്ഷന്റെ ആദ്യ ദിവസത്തില്‍ 4000 രൂപയാണ് ലഭിച്ചത്.  ജൂണ്‍ അഞ്ചിന് പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പഞ്ചായത്തിലെ 14 വാര്‍ഡിലും ഫണ്ട് ശേഖരണവും നടക്കും. 

Post a Comment

0 Comments