Latest News
Loading...

തൃക്കാക്കരയിൽ വര്‍ഗീയ കാര്‍ഡ് ഇറക്കുന്നുവെന്ന് പി.സി ജോര്‍ജ്ജ് !

തൃക്കാക്കരയിൽ രണ്ടു മുന്നണികളും വ‍ർഗീയ കാർഡ് ഇറക്കിയാണ് കളിക്കുന്നതെന്നു പി.സി ജോ‍ർജ്.  തൃക്കാക്കരയിൽ ബിജെപിക്കു വലിയ സ്വാധീനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കാക്കര മണ്ഡലത്തിൽ താൻ സ്ഥാനാർഥിയാകുമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങളെ  പി.സി.ജോർജ് തള്ളി.  താൻ ഒരു കാരണവശാലും സ്ഥാനാർഥിയാകില്ലെന്നും ജോർജ് പറഞ്ഞു.


അതേസമയം, എൽഡിഎഫ് സ്ഥാനാർഥിയായി വന്ന ഡോ.ജോ ജോസഫ് മിടുക്കനായ ചെറുപ്പക്കാരനാണെന്നു ജോർജ് പറഞ്ഞു.  ജോ ജോസഫിന്‍റെ കുടുംബം മുഴുവൻ കേരള കോൺഗ്രസുകാരാണ്.  ജോ ജോസഫ് മറ്റേതെങ്കിലും പാ‍ർട്ടിയിൽ പ്രവർത്തിച്ചതായി അറിവില്ലെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. 


Post a Comment

0 Comments