Latest News
Loading...

തൃക്കാക്കരയിലെ മറുപടിയ്ക്ക് പോലീസിന്റെ ചെക്ക്

തന്റെ അറസ്റ്റ് വിഷയത്തില്‍ നാളെ തൃക്കാക്കരയില്‍ ബിജെപിയുടെ പ്രചാരണവേദിയില്‍ മറുപടി പറയുമെന്നുള്ള പി.സി ജോര്‍ജ്ജിന്റെ നീക്കത്തിന് പോലീസിന്റെ വിലങ്ങ്. നാളെ 11ന് തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് പോലീസ് നോട്ടീസ് നല്കി. വിവരശേഖരണത്തിനായി സ്റ്റേഷനില്‍ എത്തണമെന്ന് അസി. കമ്മീഷണര്‍ ഷാജി എസാണ് നോട്ടീസ് നല്കിയിരിക്കുന്നത്. 


അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം എന്ന വ്യവസ്ഥയോടെയാണ് പിസി ജോര്‍ജ്ജിന് കോടതി ജാമ്യം അനുവദിച്ചത്. അതിനാല്‍തന്നെ ജോര്‍ജ്ജിന് നാളെത്തെ പരിപാടി ഉപേക്ഷിച്ച് സ്റ്റേഷനില്‍ ഹാജരാകേണ്ടിവരും. മാധ്യമങ്ങള്‍പലതവണ അറസ്റ്റ് സംബന്ധിച്ച് പ്രതികരണം ആരാഞ്ഞിരുന്നുവെങ്കിലും നാളെ തൃക്കാക്കരയില്‍ മറുപടി നല്കാമെന്നാണ് പി.സി ജോര്‍ജ്ജ് ആവര്‍ത്തിച്ചുകൊണ്ടിരുന്നത്.

Post a Comment

0 Comments