Latest News
Loading...

തോമസ് സി വടക്കേല്‍ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ തോമസ് സി വടക്കേല്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. മുന്‍ധാരണപ്രകാരം പ്രസിഡന്റായിരുന്ന ടി.ജെ ബെഞ്ചമിന്‍ രാജിവെച്ച ഒഴിവിലേയ്ക്കാണ് തോമസിനെ തെരഞ്ഞെടുത്തത്. പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി സിപിഐഎമ്മിലെ കെആര്‍ അനുരാഗ് 5 വോട്ടുകള്‍ നേടി. 

13 അംഗ പഞ്ചായത്തില്‍ കോണ്‍ഗ്രസ് 5, കേരള കോണ്‍ഗ്രസ് 1, ഒഐഒപി 1, സിപിഎം 2, സിപിഐ 1, കേരള കോൺഗ്രസ് എം 1, ബിജെപി 1, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. ഒന്നാംവാര്‍ഡ് കല്ലുവെട്ടത്ത് നിന്നുള്ള ടിജെ ബെഞ്ചമിനായിരുന്നു ഒന്നേകാല്‍ വര്‍ഷം ഭരണം. ഒഐഒപിയുടെ ഇടമറുകില്‍ നിന്നുള്ള ഷൈനി ജോസാണ് വൈസ് പ്രസിഡന്റ്. 


അതേസമയം, ഭരണമാറ്റം ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല.  5 വര്‍ഷത്തിനിടെ ഇനി 2 പേര്‍ക്കുകൂടി പ്രസിഡന്റ് സ്ഥാനത്ത് അവസരമുണ്ട്. ജോസഫ് വിഭാഗത്തിലെ ബിജു സോമനും കോണ്‍ഗ്രസിലെ ജോസുകുട്ടി ജോസഫിനുമാണ് ഇനി ഊഴമുള്ളത്. പ്രസിഡന്റ് സ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന മാറ്റം പഞ്ചായത്തിലെ വികസനത്തിന് തിരിച്ചടിയാകുന്നുവെന്ന് ആക്ഷേപമുയരുന്നുണ്ട്. 

Post a Comment

0 Comments