Latest News
Loading...

പാലായിൽ വർണാഭമായ മെയ്ദിന റാലി

തൊഴിലാളി വർഗത്തിൻ്റെ സംഘശക്തിയും സംഘാടന ശേഷിയും വിളിച്ചറിയിച്ച വർണ്ണാഭമായ ഘോഷയാത്രയോടെ സിഐടിയു നേതൃത്വത്തിൽ പാലായിൽ നടത്തിയ മെയ്ദിന റാലി ആവേശമായി. ആയിരങ്ങൾ അണിനിരന്ന റാലിയോടനുബന്ധിച്ച് ചേർന്ന സമ്മേളനം സിഐടിയു കേന്ദ്ര വർക്കിംങ് കമ്മിറ്റിയംഗവും സഹകരണമന്ത്രിയുമായ
വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. 



കൊട്ടാരമറ്റം ജംങ്ഷനിൽനിന്ന് സിഐടിയു ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ ആരംഭിച്ച റാലിയിൽ വിവിധ വിഭാഗം തൊഴിലാളികൾ കുടുംബസമേതമാണ് അണിനിരന്നത്. വിവിധ യൂണിയനുകളുടെ ബാനറിന് കീഴിൽ സ്ത്രികളും കുട്ടികളും ഉൾപ്പെടെ
ആയിരങ്ങൾ അണിനിരന്ന റാലി തൊഴിലാളി വർഗത്തിൻ്റെ അവകാശ പ്രഖ്യാപനത്തിൻ്റെ ബഹുജന വിളംബരമായി. ചെങ്കൊടികളും വർണ്ണ ബലൂണുകളുമേന്തി നഗരത്തെ ചെങ്കടലാക്കി നീങ്ങിയ റാലിയിൽ പഞ്ചവാദ്യവും ചെണ്ടമേളവും ഉൾപ്പെടെ വിവിധ വാദ്യമേളങ്ങളും കൊട്ടക്കാവടി, നാടൻകലാരൂപങ്ങൾ, നിശ്ചല ദൃശ്യങ്ങൾ എന്നിവ അകമ്പടിയായി. നഗരത്തിന് ഉത്സഛായ പകർന്ന റാലി


ളാലംപാലം ജംങ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന സമ്മേളനത്തിൽ സിഐടിയു ജില്ലാ വൈസ് പ്രസിഡൻ്റ് ലാലിച്ചൻ ജോർജ് മെയ്ദിന സന്ദേശം നൽകി. ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷാർളി മാത്യു അധ്യക്ഷനായി. സജേഷ് ശശി പൊതുമേഖലാ സംരക്ഷണ പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. സിഐടിയു ഏരിയ സെക്രട്ടറി ടി ആർ വേണുഗോപാൽ, പ്രസിഡൻ്റ് ജോയി കുഴിപ്പാല എന്നിവർ സംസാരിച്ചു.

Post a Comment

0 Comments