Latest News
Loading...

ചെളിയില്‍ പുതഞ്ഞ് ഈലക്കയം മാതാക്കൽ ഇടകളമറ്റം റോഡ്.

വെള്ളക്കെട്ട് ഒഴിവാക്കാൻ ഉയരംകൂട്ടിയ റോഡിലെ ചെളിമൂലം പൊറുതിമുട്ടി ജനങ്ങൾ. ഈരാറ്റുപേട്ട മാതാക്കൽ റോഡിലാണ് ഈ ദുരവസ്ഥ. ചെളിയിൽ നിന്നും മാറി സംരക്ഷണഭിത്തിയ്ക്ക് മുകളിലൂടെ നടന്നാൽ പത്തടിയോളം താഴ്ചയുള്ള തോട്ടിലേയ്ക്ക് വീഴുമെന്ന ആശങ്കയോടെയാണ് ഇതുവഴി ആളുകൾ കടന്നുപോകുന്നത്.

വർഷങ്ങളായി തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ അവസ്ഥയിലായിരുന്നു ഈലക്കയം മാതാക്കൽ ഇടകളമറ്റം റോഡ്. ഈരാറ്റുപേട്ട നഗരസഭയെയും തലപ്പലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. തോ ട്ടിൽ നിന്നും വെള്ളം കയറി റോഡ് മുങ്ങുന്നത് പതിവായതോടെയാണ് സംരക്ഷണഭിത്തി നിർമിച്ച് ഉയരംകൂട്ടിയത്. ഡിസംബറിൽ ആരംഭിച്ച പണികൾ പിന്നീട് സാവധാനത്തിലായി. അതിനിടെ മഴകൂടി ആരംഭിച്ചതോടെ പഴയതി ലും മോശപ്പെട്ട അവസ്ഥയിലായി റോഡ്.

സ്കൂൾ കുട്ടികളും പ്രായമായവരും അടക്കം 100 കണക്കിന് കാൽനടയാത്രക്കാരും ടൂവീലറുകൾ അടക്കം നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡാണിത്. പ്രായമായവരും കുട്ടികളും സംരക്ഷണഭിത്തിയ്ക്ക് മുകളിലൂടെ നട ക്കുന്നത് മറ്റൊരു അപകടസാഹചര്യവും സൃഷ്ടിക്കുന്നുണ്ട്. ടൂവീലറുകൾ ചെളിയിൽ പുതഞ്ഞ് യാത്രക്കാർ വീഴു ന്നതും നിത്യസംഭവമാണെന്ന് ജനങ്ങൾ പറയുന്നു.


റോഡിലെ കലുങ്ക് നിർമാണം വൈകുകയാണ് എംഎൽഎ ഫണ്ട് ഉപയോഗിച്ചുള്ള റോഡ് നിർമാണവും കോൺ ക്രീറ്റിംഗും 2 കരാറുകാരാണ് ചെയ്യുന്നത്. നിർമാണം പൂർത്തിയാക്കാൻ ഒന്നരമാസത്തോളം കൂടി കാലാവധിയുണ്ട്. എന്നാൽ മഴക്കാലം ആരംഭിക്കാനിരിക്കെ ജോലികൾ വേഗത്തിൽ പൂർത്തീകരിക്കാൻ ആവശ്യപ്പെട്ടതായി കൗൺസി ലർ എസ്.കെ നൗഫൽ പറഞ്ഞു. മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ റോഡ് നിർമാണം എന്ന് പൂർത്തിയാകുമെന്ന ആ ശങ്കയിലാണ് പ്രദേശവാസികൾ.


Post a Comment

0 Comments