Latest News
Loading...

നടിയും മോഡലുമായ മഞ്ജുഷ നിയോഗി ആത്മഹത്യ ചെയ്തു

നടിയും മോഡലുമായ മഞ്ജുഷ നിയോഗിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച്ച കൊല്‍ക്കത്തയിലെ പട്ടുലി പ്രദേശത്തെ വീട്ടിലാണ് മഞ്ജുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 


സുഹൃത്തും സിനിമാ ലോകത്തെ സഹപ്രവര്‍ത്തകയുമായിരുന്ന ബിദിഷ ഡി മജുംദാറിന്റെ ആകസ്മികമായ മരണത്തില്‍  വിഷാദത്തിലായിരുന്നു വെന്നാണ് വിവരം. രണ്ടു ദിവസം മുമ്പാണ് കൂട്ടുകാരി ബിദിഷ ഡി മജുംദാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. കൂട്ടുകാരി വിട്ടുപോയത് മുതല്‍ മകള്‍ വിഷാദത്തിലായിരുന്നുവെന്ന് ഇവരുടെ അമ്മ പറഞ്ഞു. 


വിവാഹവുമായി ബന്ധപ്പെട്ടുള്ള ഫോട്ടോ ഷൂട്ടുകളില്‍ നിറ സാനിധ്യമായിരുന്നു ബിദിഷ. മഞ്ജുഷയുടേതിനു സമാനമായിരുന്നു ബിദിഷയുടെ മരണം. മഞ്ജുഷയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാകു. രണ്ടാഴ്ച്ച മുമ്പ് ടെലിവിഷന്‍ താരം പല്ലബി ഡേയെ സമാനമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിരുന്നു.


Post a Comment

0 Comments