Latest News
Loading...

ഇടിമിന്നലിൽ വീടിന് നാശനഷ്ടം


മൂന്നിലവ് ഗ്രാമപഞ്ചായത്ത്  ഇരുമാപ്രയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു. അഞ്ചുമല കരോട്ട് മുണ്ടൂർ മേരിക്കുട്ടിയുടെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. ഭർത്താവ് മരണപ്പെട്ട മേരിക്കുട്ടിയും 80 വയസ്സുള്ള അമ്മയും മാത്രമാണ് ഈ വീട്ടിൽ ഉള്ളത്. 65 വർഷം പഴക്കമുള്ള മൺ ഭിത്തി  വെച്ച വീട്ടിലാണ് താമസിക്കുന്നത്.



ലൈഫ് ഭവനപദ്ധതിയിൽ ഇവര്‍ക്ക് വീട് കിട്ടിയിരുന്നില്ല. ഈ വാർഡിലെ ലൈഫ് പദ്ധതിയിൽ വാസയോഗ്യമല്ലാത്ത വീടുകൾ അഞ്ചോളം ഉണ്ട്. ഈ വീട്ടുകാർ എല്ലാം കൂലി  വേലക്കാരും നിർധനരും ആണ്.  ഇവരെ ആരും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ലന്നും, ഇവരുടെ പേര് ലിസ്റ്റിൽ ഇല്ലെന്നും, ഇവർ പരാതി പറയുന്നു. നിലവിൽ ഇവരുടെ വീടുകൾ വാസയോഗ്യമല്ല. 



ഒരു ശാശ്വത പരിഹാരം വീടുകൾക്ക് കിട്ടിയില്ലെങ്കിൽ വരുന്ന കാലവർഷത്തിൽ എങ്ങനെ ഇവിടെ താമസിക്കുമെന്നും കുട്ടികളെയും മറ്റുമായി എവിടെ പോകുമെന്നും ഇവർ ആശങ്കപ്പെടുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം  ബിന്ദു സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ഷാന്റി മോൾ സാം, റോബിൻ ഐസക് തുടങ്ങിയവർ വീട് സന്ദർശിച്ചു വേണ്ട നടപടികൾ എടുക്കുന്നതിന് അധികൃതരോട് ആവശ്യപ്പെട്ടു.

Post a Comment

0 Comments