Latest News
Loading...

മുത്തോലി പഞ്ചായത്തിലേയ്ക്ക് എല്‍ഡിഎഫ് പ്രതിഷേധമാര്‍ച്ച്

മുത്തോലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയില്‍ പ്രതിഷേധിച്ച് ഇടത് മുന്നണിയുടെ നേതൃത്വത്തില്‍ പഞ്ചായത്തോഫീസിലേക്ക് മാര്‍ച്ച് നടത്തി. പക്ഷപാത നിലപാട് ഉപേക്ഷിച്ച് വികസന കാഴ്ചപാടില്‍ ഭരaണം നടത്തിയില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് എല്‍ഡിഎഫ്  തിരുമാനം. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറി അഡ്വ. ജോസ് ടോം പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു.

മുത്തോലി ജംഗ്ഷനില്‍ നിന്നുമാരംഭിച്ച പ്രതിഷേധ മാര്‍ച്ച് പഞ്ചായത്ത് കവാടത്തിന് അകലെ മുത്തോലിക്കടവ് കവലയിലെ കുരിശുപള്ളിയ്ക്ക് സമീപം പോലീസ് റോഡിന് കുറുകെ വടം കെട്ടി  തടഞ്ഞു. ഇതിനെതിരെ സമരക്കാര്‍ പ്രതിഷേധമുയര്‍ത്തി. റോഡിന് കുറുകെ വടം കെട്ടിയതോടെ ഇതുവഴിയെത്തിയ വാഹനങ്ങളും കുടുങ്ങി. സമാധാനപരമായ സമരമാണ് ഉദ്ദേശിക്കുന്നതെന്നും പഞ്ചായത്ത് ഓഫീസ് റോഡിന് മുന്നില്‍ സമരം നടത്താന്‍ അനുവദിക്കണമെന്നുള്ള ആവശ്യം പിന്നീട് പോലീസ് അംഗീകരിച്ചു. ഏറെ നേരത്തെ സംസാരത്തിനൊടുവിലാണ് പോലീസ് വടം അഴിച്ചത്. 


ഭവന രഹിതരുടെ പ്രതീക്ഷയായ ലൈഫ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കുക, ഗ്രാമ പഞ്ചായത്ത് പരിധിയിലെ റോഡുകളുടെ ശോചനീയാസ്ഥ പരിഹരിക്കുക, ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, കുടുംബശ്രീ പ്രവര്‍ത്തനങ്ങളെ തകര്‍ക്കുവാനുള്ള നീക്കം അവസാനിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ മാര്‍ച്ച്. 

പദ്ധതി നിര്‍വ്വഹണത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഗ്രാമ പഞ്ചായത്തിപ്പോള്‍ 44- ലാം സ്ഥാനത്തേയ്ക്ക് തള്ളപെട്ടത് ഭരണസമിതിയുടെ കെടുകാര്യസ്ഥയുടെ ഉദാഹരണമാണെന്നും LDF ചൂണ്ടി കാണിക്കുന്നു LDF മുത്തോലി മണ്ഡലം കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ലാലിച്ചന്‍ ജോര്‍ജ്, സിപിഐ പ്രതിനിധി അവിരാ, ടോബിന്‍ കെ അലക്‌സ്, ബാബു കെ ജോര്‍ജ്, ഫിലിപ്പ് കുഴികുളം, അഡ്വ.സണ്ണി ഡേവിഡ്, പ്രദീപ്, വ് ജോമോന്‍ ആന്റണി, ഇടത് ജനപ്രതിനിധികള്‍ ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

0 Comments