Latest News
Loading...

കെ.എം.മാണി കാരുണ്യ ഭവനം താക്കോൽ കൈമാറി

കേരള കോൺഗ്രസ് (എം) സംസ്ഥാന സമിതിയുടെ ആഹ്വാനം അനുസരിച്ച് സംസ്ഥാനത്ത് ആദ്യമായി നിർമ്മാണം പൂർത്തിയാക്കിയ കെ.എം.മാണി കാരുണ്യ ഭവനത്തിൻ്റെ താക്കോൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി കൈമാറി
കെ.എം.മാണിയുടെ ആരാധകനും പൊതു പ്രവർത്തകനും എലിക്കുളം ഗ്രാമപഞ്ചായത്തിലെ മുൻ അംഗവുമായ തോമസ്കുട്ടി വട്ടയ്ക്കാട്ടാണ് സ്വന്തം നിലയിൽ ഭവന നിർമ്മാണത്തിനുള്ള മുഴുവൻ ചിലവും ഏറ്റെടുത്തത്.


പതിമൂന്ന് ലക്ഷത്തിൽപരം രൂപ ചിലവഴിച്ച് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള വീട് ഭവനരഹിതനായിരുന്ന ഇളങ്ങുളം രണ്ടാം മൈൽ പുത്തൻകുളത്തിൽ ചന്ദ്രൻ നായർക്കാണ് നൽകിയത്.കെ.എം.മാണിയുടെ ചരമദിനത്തിൽ പാർട്ടി നടത്തിയ ആഹ്വാനം ഇളങ്ങുളം വട്ടയ്ക്കാട്ട് തോമസകുട്ടിയും കുടുംബവും സ്വയമേ ഏറ്റെടുക്കുകയായിരുന്നു. നിർമ്മാണത്തിൻ്റെ ഓരോ ഘട്ടത്തിലും തോമസ്കുട്ടിയും കുടുംബവും നേരിട്ടെത്തി നിർമ്മാണപുരോഗതി വിലയിരുത്തുകയും സമയബന്ധിതമായി തന്നെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു
വീട് നിർമ്മിച്ചു നൽകിയ തോമസ്കുട്ടിയെ ജോസ് കെ.മാണി പൊന്നാട അണിയിച്ച് ആദരിച്ചു.



കേരള കോൺഗ്രസ് (എം) ൻ്റെയും പോഷക സംഘടനകളുടേയും നേതൃത്വത്തിലും ജനപ്രതിനിധികളുടെ ചുമതലയിലും സംസ്ഥാനത്ത് കൂടുതൽ കാരുണ്യ ഭവനങ്ങൾ നിർമ്മിച്ച് ഭവനരഹിതർക്ക് കൈമാറുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് ജോസ്.കെ.മാണി പറഞ്ഞു
കൂലിവേല ചെയ്ത് ജീവിച്ച ചന്ദ്രൻ നായർക്കും കുടുംബത്തിനും അടച്ചുറപ്പുള്ള സുരക്ഷിത ഭവനം ലഭ്യമാക്കിയതിൽ അവർ സന്തോഷവും നന്ദിയും അറിയിച്ചു വേറിട്ട അനുഭവമാണ് കേരള കോൺഗ്രസ്(എം) നേതാക്കൾ നൽകിയിരിക്കുന്നതെന്ന് ചന്ദ്രൻ നായർ നന്ദിയോടെ പറഞ്ഞു.
വീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങിൽ പ്രവർത്തകരും നാട്ടുകാരും ആഘോഷത്തോടെ പങ്കെടുത്തു


 ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം. പി,
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ   എം. എൽ. എ നേതാക്കളായ അഡ്വ ജോസ് ടോം, ബേബി ഉഴുത്തുവാൽ, ജോർജ്കുട്ടി ആഗസ്തി, സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, സാജൻ തൊടുക, കെ പി ജോസഫ്, ജെസി ഷാജൻ, സണ്ണിക്കുട്ടി അഴകമ്പ്ര,  മനോജ് മറ്റമുണ്ടേൽ, ഷാജി പാമ്പൂരി,  ജോമോൾ മാത്യു,  ജൂബിച്ചൻ ആനിതോട്ടം, എസ് ഷാജി, സെൽവി വിൽസൺ, അഡ്വ സുമേഷ് ആൻഡ്രൂസ്, ഡോ ബിബിൻ കെ ജോസ്, വിഴിക്കത്തോട് ജയകുമാർ, ജിമ്മിച്ചൻ ഈറ്റത്തോട്, ജിമ്മിച്ചൻ മണ്ഡപത്തിൽ, സജി പേഴുംതോട്ടം, ജെയിംസ് തകടിയേൽ,  രാജേഷ് പള്ളത്ത്, ജസ്റ്റിൻ വട്ടക്കുന്നേൽ തുടങ്ങിയവർ സംസാരിച്ചു


Post a Comment

0 Comments