Latest News
Loading...

ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി

കൊഴുവനാല്‍: ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ മുഖേന കൊഴുവനാല്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള  മിനി ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം കൊഴുവനാല്‍ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസി പൊയ്കയില്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേഷ് ബി.,  ജില്ലാ കര്‍ഷക അവാര്‍ഡ് ജേതാവ് ടിംസ് ജോസഫ് നെടുംപുറം എന്നിവര്‍ വിവിധ ജംഗ്ഷനുകളിലെ മിനി ഹൈമാസ്റ്റ് ലൈറ്റുകളുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. 

വിവിധ യോഗങ്ങളില്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ ആലീസ് ജോയി മറ്റം, ആനീസ് കുര്യന്‍, മെര്‍ലിന്‍ ജെയിംസ്, സഹകരണ ബാങ്ക് ബോര്‍ഡ് മെമ്പര്‍മാരായ ജഗന്നിവാസ് പിടിക്കാപ്പറമ്പില്‍, റ്റി.സി. ശ്രീകുമാര്‍ തെക്കേടത്ത്, 


ആന്‍സി ഷാജി, സിബി പുറ്റനാനിയ്ക്കല്‍, ഷാജി ഗണപതിപ്ലാക്കല്‍, കുട്ടിക്കൃഷ്ണന്‍ കാവുങ്കല്‍, പി.കെ. തോമസ് പൂവത്തിനാല്‍, ജോഷി പുളിയ്ക്കല്‍, ജോയി മാടയാങ്കല്‍, ജോസ് തോണയ്ക്കരപ്പാറയില്‍, ഗോകുല്‍ പിടിയ്ക്കാപ്പറമ്പില്‍, ഷാജി വളവനാല്‍, അനീഷ് പെല്ലാനിയ്ക്കല്‍, തോമസുകുട്ടി മേക്കാട്ടുകുന്നേല്‍, ജോയിസ് കൊറ്റനാല്‍, ഷാജി ചാവേലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Post a Comment

0 Comments