Latest News
Loading...

പൂഞ്ഞാറിന്റെ സ്വന്തം ഡോക്ടർ നിര്യാതനായി


പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലും സമീപപ്രദേശങ്ങളിലും ഉള്ളവരുടെ ആശ്രയമായിരുന്ന ജിജോ സ്വകാര്യ ആശുപത്രിയിലെ   ഡോക്ടർ, ഡോ. ജോർജ് മാണി  മണ്ണൂരെട്ടൊന്നിൽ നിര്യാതനായി. തിങ്കളാഴ്‌ച അർദ്ധരാത്രിയോടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മൃതദേഹം ചേർപ്പുങ്കൽ മാർ സ്ലീവ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നടക്കും.

നാല് പതിറ്റാണ്ടുകൾക്ക് മുൻപ് പൂഞ്ഞാറിലെ മൂന്നുനില കെട്ടിടത്തിന് മുകളിൽ ആണ് ഡോക്ടർ ജോർജും ഭാര്യ ഡോ. ഗ്രേസിയും ചേർന്ന് കിടത്തി ചികിത്സ യോട് കൂടിയ ആശുപത്രി തുടങ്ങിയത്. പിന്നീട് പെരിങ്ങളം റോഡിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറി. ഗവ. ആശുപത്രികളുടെ പ്രവർത്തന പോരായ്മകളും സ്വകാര്യ ആശുപത്രികൾ കുറവും ആയിരുന്ന കാലത്ത് പ്രദേശവാസികൾക്ക് എറെ ആശ്രയമായിരുന്നു ജിജോ ഹോസ്പിറ്റൽ .


വിദഗ്ധ ചികിത്സയ്കുളള സൗകര്യം കുറവായിരുന്നെങ്കിലും രോഗങ്ങൾ കണ്ടെത്തുന്നതിലും തിരിച്ചറിയുന്നതിലും വിദഗ്ദ്ധനായിരുന്നു ഡോക്ടർ ജോർജ് . ജിജോ ആശുപത്രിയിൽ ചികിത്സ തേടാത്തവർ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കുറവായിരിക്കും. എല്ലാവരോടും സൗമ്യമായി ഇടപെട്ടിരുന്ന ഡോക്ടർ ജോർജ് മാണി, ജനകീയ ഡോക്ടർ എന്ന പേരുമായാണ് ഓർമ്മകളിലേക്ക് മറയുന്നത്

Post a Comment

0 Comments