Latest News
Loading...

മൂന്നിലവ് ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയിലെ തട്ടിപ്പ്. സമഗ്ര അന്വേഷണം നടത്തണം

യുഡിഫ് ഭരിക്കുന്ന മൂന്നിലവ് ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ നടത്തിയ തട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് സിപിഐഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി. ഭരണ സമിതി സംരക്ഷണയിലാണ് ജീവനക്കാരൻ ലൈഫ് പദ്ധതിയുടെ കോടികൾ തട്ടിയെടുത്തത്. 

 ഇടതുപക്ഷ ജനാധിപത്യ മുനണി സർക്കാരിന്റെ ഏറ്റവും പ്രധാന പദ്ധതിയായ ലൈഫ് ഭവന  പദ്ധതിയെ തകർക്കുക എന്ന ഗൂഡ ലക്ഷ്യമിട്ടാണ്  പഞ്ചായത്തിൽ  യുഡിഫ് ഭരണ സമിതി പ്രവർത്തിച്ചത്. ലൈഫ് പദ്ധതി കൂടാതെ ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പടെ പഞ്ചായത്തിലെ വിവിധ പദ്ധതികളിൽ ഇതേ ജീവനക്കാരൻ നടത്തിയ തട്ടിപ്പ് പുറത്ത് വന്നിട്ടുണ്ട്. 


ജീവനക്കാരൻ നടത്തിയ വിവിധ തട്ടിപ്പിന് സംരക്ഷണം നൽകിയ യുഡിഫ് ഭരണ സമതിക്കെതിരെയും ജീവനക്കാരനേതിയും നിയമ നടപടികൾ സ്വീകരിക്കണമെന്നും. വിവിധ പദ്ധതികളിൽ നിന്നും തട്ടിയെടുത്ത തുക ജീവനക്കാരെ ന്റെയും ഭരണ സമിതി അംഗങ്ങളുടെയും കൈയിൽ നിന്നും പിടിച്ചെടുക്കണമെന്നും ഇവരുടെ സ്വാത്ത് വകകൾ കണ്ട് കെട്ടണമെന്നും സിപിഐ എം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രസ്ഥവനയിലൂടെ അറിയിച്ചു.

Post a Comment

0 Comments