Latest News
Loading...

ബൈക്കിലെത്തി മാല പൊട്ടിച്ച യുവാക്കള്‍ പിടിയില്‍

തിടനാട് പഞ്ചായത്തില്‍ രണ്ടിടങ്ങളിലായി ബൈക്കിലെത്തി മാല പൊട്ടിച്ച സംഘം പിടിയില്‍. ഈരാറ്റുപേട്ട സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ അഫ്സല്‍ ഹക്കിം (23), മുളന്താനത്ത് മനാഫ് (27) എന്നിവരെയാണ് പാലാ ഡി.വൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘം പിടികൂടിയത്. 


കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലായാണ് പ്രതികള്‍ മാലയുമായി കടന്നുകളഞ്ഞത്. വെള്ളിയാഴ്ച വെയില്‍കാണാപാറ പാക്കയം റോഡില്‍ മുറ്റമടിച്ചുകൊണ്ടിരുന്ന ചാലില്‍ ലീലാമ്മയുടെയും ശനിയാഴ്ച പടിഞ്ഞാറെ കുരിശിങ്കല്‍ കവലയില്‍ ചായക്കട നടത്തുന്ന മറ്റത്തില്‍ രാജമ്മയുടെ മാലയുമാണ് നഷ്ടപ്പെട്ടത്. ലീലാമ്മയുടെ മാല പൊട്ടിച്ചത് അഫ്സല്‍ തനിച്ചും രാജമ്മയുടെ മാല പൊട്ടിച്ചത് അഫ്സലും മനാഫും ചേര്‍ന്നായിരുന്നു. അടുത്തടുത്ത ദിവസങ്ങളില്‍ സമാന സംഭവങ്ങളുണ്ടായതോടെ പാലാ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു. 


മേലുകാവ് സി.ഐ. സജീവ് ചെറിയാന്‍, ഈരാറ്റുപേട്ട എസ്.ഐ. വി.വി. വിഷ്ണു, തിടനാട് എസ്.ഐ. കെ.എസ്. ഷിബു, മനോജ് കുമാര്‍, ടോജന്‍, ജോഷി മനോജ്, ജോബി ജോസഫ്, ജയകുമാര്‍, ശരത്, സുനില്‍കുമാര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളില്‍ നിന്ന് നഷ്ടപ്പപെട്ട് രണ്ട് മാലകളും പോലീസ് കണ്ടെടുത്തു. കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു. ജില്ലയിലെ വിവധ സ്റ്റേഷനുകളിലായി ഇവര്‍ക്കെതിരെ സമാനരീതിയിലുള്ള കേസുകള്‍ മുമ്പും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

Post a Comment

0 Comments