Latest News
Loading...

ബസിലേക്ക് കാർ ഇടിച്ചു കയറി നാല് പേർക്ക് പരുക്ക്.


നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലേക്ക് കാർ ഇടിച്ചു കയറി നാല് പേർക്ക് പരുക്ക്. നെടുങ്കണ്ടം പടിഞ്ഞാറേ കവലയ്ക്ക് സമീപം ബുധനാഴ്ച്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം. അടൂരിൽ നിന്നും മൂന്നാറിലേക്ക് പോയ ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്.

അടൂർ സ്വദേശികളായ ജിബിൻ (32), ബിബിൻ (33), അനു ജേക്കബ് (22), ജോയൽ സണ്ണി (17) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്. കാർ അമിത വേഗതയിലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അപകടത്തിൽ കാർ പൂർണമായും തകർന്നു. നെടുങ്കണ്ടം പൊലീസ് മേൽനടപടി സ്വീകരിച്ചിട്ടുണ്ട്.

Post a Comment

0 Comments