Latest News
Loading...

തേക്കടിയിലേക്ക് പോയ സംഘത്തിന്റെ കാർ മറിഞ്ഞു അപകടം


പൂഞ്ഞാർ മുണ്ടക്കയം റൂട്ടിൽ ചോലത്തടത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.

മലപ്പുറത്തു നിന്നും തേക്കടിയ്ക്ക് പോയവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റു തകർത്ത് താഴേയ്ക്ക് മറിയുകയായിരുന്നു. 11 കെ വി ലൈൻ അടക്കം തകർന്നു വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് എന്നാണ് നിഗമനം

കൊടും വളവും ഇറക്കവും ഉള്ള ഈ പ്രദേശത്ത് അപകടം പതിവായി എന്ന് നാട്ടുകാർ പറയുന്നു. റോഡിന് വീതി കൂട്ടണമെന്ന് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല എന്നും ആക്ഷേപമുണ്ട്. പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ രണ്ടു പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.

Post a Comment

0 Comments