Latest News
Loading...

തെക്കേക്കടവ് പാലം നിർമ്മാണോദ്ഘാടനം നടത്തി

പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിലെ കൈപ്പള്ളി-മഠം റോഡും പെരിങ്ങളം- ചട്ടമ്പി -കൈപ്പള്ളി റോഡും സന്ധിക്കുന്ന ഭാഗത്ത് മുട്ടം തോടിനു കുറുകെ തെക്കേക്കടവ് പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. 

എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിച്ചത് ഉപയോഗിച്ച് നിർമ്മിക്കുന്ന ഈ പാലം ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.

കൈപ്പള്ളി -മഠം റോഡ് ഭാഗത്ത് താമസിക്കുന്ന 75 ഓളം കുടുംബങ്ങൾക്ക് ബാഹ്യ ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക യാത്രാ മാർഗം കൈപ്പള്ളി- മഠം റോഡ് മാത്രമായിരുന്നു. മഠം റോഡിൽ നിന്ന് കൈപ്പള്ളിയിൽ കൂടി 10 കിലോമീറ്റർ ദൂരം സഞ്ചരിച്ച് പൂഞ്ഞാറിൽ വന്നാൽ മാത്രമേ പ്രസ്തുത പ്രദേശത്തുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടാൻ കഴിയുകയുള്ളൂ. 

 കാലങ്ങളായി അതുവഴി മാത്രമാണ് ഈ പ്രദേശത്തുള്ളവർക്ക് ഗതാഗതസൗകര്യം ഉണ്ടായിരുന്നത്


ഈ പാലം യാഥാർഥ്യമാകുന്നതോടു കൂടി മഠം റോഡ് ഭാഗത്തെ പ്രദേശവാസികൾക്ക് പെരിങ്ങളം-ചട്ടമ്പി- കൈപ്പള്ളി റോഡിൽ കൂടി പെരിങ്ങളം വഴി 7 കിലോമീറ്റർ ദൂരത്തിൽ പൂഞ്ഞാറിൽ എത്തിച്ചേരാൻ കഴിയും. മൂന്ന് കിലോമീറ്റർ ദൂരക്കുറവിൽ പൂഞ്ഞാറിൽ എത്തിച്ചേരാൻ കഴിയുന്ന ഈ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് പാലം ഗതാഗതയോഗ്യമാക്കുമെ ന്നും എംഎൽഎ അറിയിച്ചു.

യോഗത്തിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കുമാരി പി ആർ അനുപമ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. അക്ഷയ് ഹരി, വാർഡ് മെമ്പർ രാജമ്മ ഗോപിനാഥ് ,വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു

Post a Comment

0 Comments