Latest News
Loading...

സിവല്‍ സര്‍വ്വീസ് റാങ്കിന്റെ തിളക്കത്തില്‍ അര്‍ജ്ജുന്‍

രാമപുരം: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 145-ാം റാങ്കുമായി രാമപുരം സ്വദേശിയായ യുവ എന്‍ജിനീയര്‍ നാടിന് അഭിമാനമായി. ഏഴാച്ചേരി കാവുങ്കല്‍ വീട്ടില്‍ അര്‍ജുനാണ് റാങ്ക് കരസ്ഥമാക്കിയത്. കൊച്ചിയില്‍ മറൈന്‍ ഷിപ്പില്‍ ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ബി.ടെക് ബിരുദധാരിയായ അര്‍ജുന്‍ ഇപ്പോള്‍. 

തിരുവനന്തപുരം ഐലന്റ് ഐ.എ.എസ്. അക്കാഡമിയിലാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയ്ക്ക് പരിശീലനം നേടിയത്. ഇന്നലെ അര്‍ജുന്‍ ആലുവയിലുള്ള സുഹൃത്തിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലാണ് സിവില്‍ സര്‍വ്വീസ് ഫലം വന്നതും റാങ്ക് ലഭിച്ച വിവരം അറിയുന്നതും. ഐങ്കൊമ്പ് അംബിക വിദ്യാഭവനിലും, പാലാ സെന്റ്. വിന്‍സെന്റ് സ്‌കൂളിലും സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മുട്ടം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് ബി.ടെക് പാസായത്. 


സുഹൃത്തുക്കളുടെ പ്രേരണയെത്തുടര്‍ന്നാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയത്. റാങ്ക് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ലെന്നും കിട്ടിയതില്‍ സന്തോഷമുണ്ടെന്നും വിജാരിച്ച സര്‍വ്വീസ് കിട്ടിയില്ലെങ്കില്‍ ഒന്നുകൂടി പരീക്ഷ എഴുതണമെന്നുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു. പിതാവ് ഉണ്ണികൃഷ്ണന് ബിസിനസാണ്. അമ്മ ബിന്ദു. സഹോദരന്‍ അനന്ദു ബാംഗ്ലൂരില്‍ അമേരിക്കന്‍ കമ്പനിയില്‍ ഇലക്ട്രോണിക്സ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്.


Post a Comment

0 Comments