Latest News
Loading...

സ്കൂൾ പ്രവേശനോത്സവത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം. അമ്പാറനിരപ്പേൽ സെന്റ് ജോൺസ് എൽപി സ്കൂളിൽ

പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ ഒരുങ്ങി അമ്പാറ നിരപ്പേൽ സെന്റ് ജോൺസ് എൽപി സ്കൂൾ.കളിചിരികളോടെ പുതിയ ക്ലാസുകളിലേക്ക് എത്തുന്ന കുട്ടികളെ സ്വാഗതം ചെയ്യാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞു. ജൂൺ 1 ബുധനാഴ്ച  പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം ആഘോഷമായി  നടത്തപ്പെടുന്നു. 


യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മേരി സെബാസ്റ്റ്യൻ ഏവരെയും സ്വാഗതം ചെയ്യുന്നതും, സ്കൂൾ മാനേജർ  റവ . ഫാ . ജോസഫ് മുണ്ടക്കൽ അധ്യക്ഷത വഹിക്കുന്നതും, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ . വിജി ജോർജ് ഉദ്ഘാടനം നിർവഹിക്കുന്നതും, ഈരാറ്റുപേട്ട AEO ശ്രീമതി ഷംല ബീവി മുഖ്യപ്രഭാഷണം നടത്തുന്നതും. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷെറിൻ ജോസഫ്, ഒന്നാം വാർഡ് മെമ്പർ ശ്രീമതി പ്രിയ ഷിജു, രണ്ടാം വാർഡ് മെമ്പർ ശ്രീമതി ഓമന രമേശ്, പതിനാലാം വാർഡ് മെമ്പർ ശ്രീ സ്കറിയാച്ചൻ പൊട്ടനായിൽ, ഈരാറ്റുപേട്ട ബിആർസി ട്രെയിനർ  (BPC) ശ്രീ സതീഷ് ജോസഫ്, തിടനാട് ബി ആർ സി ട്രെയിനർ ശ്രീമതി  ലക്ഷ്മി എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കുന്നതും ആണ്. 


കൂടുതൽ മികവോടെ പഠന പ്രവർത്തനത്തിൽ ഏർപ്പെടാൻ ഓരോ കുട്ടിയെയും അവരെ സഹായിക്കാൻ അധ്യാപകനും തയ്യാറായിക്കഴിഞ്ഞു. പുതുതായി സ്കൂളിലേക്ക് എത്തുന്ന കുരുന്നുകൾക്ക് സമ്മാനവിതരണവും മധുരപലഹാരം വിതരണം ഉണ്ടായിരിക്കും. പ്രവേശനോത്സവത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും പായസവും സ്നേഹവിരുന്നും നൽകി സന്തോഷത്തിൽ പങ്കാളികളാക്കുന്നതുമാണ്.

Post a Comment

0 Comments