Latest News
Loading...

തോട്ടക്കാട്ടുകാര കള്ള് ഷാപ്പിൽ നിന്നും 760 ലിറ്റർ സ്പിരിറ്റ് പിടികൂടി.

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവയിൽ മംഗലത്തു പാലത്തിനു സമീപം പ്രവർത്തിച്ചു വരുന്ന തോട്ടക്കാട്ടുകാര കള്ള് ഷാപ്പിൽ നിന്നും 760 ലിറ്റർ സ്പിരിറ്റ് പിടികൂടി. കള്ള് ഷാപ്പിൽ ഭൂമിക്കടിയിൽ രഹസ്യ അറ ഉണ്ടാക്കി ആണ് സ്പിരിറ്റ്‌ സൂക്ഷിച്ചിരുന്നത്. 350 ലിറ്റർ വ്യാജക്കള്ള് നിർമാണത്തിനായി സൂക്ഷിച്ചിരുന്ന 1.650 kg സിലോൺ പേസ്റ്റ്, കള്ളിൽ മധുരം കിട്ടാൻ വേണ്ടി ഉപയോഗിക്കുന്ന 270ഗ്രാം സാക്രിൻ എന്നിവയും ഇവിടെ നിന്ന് പിടികൂടി.  

കള്ള് ഷാപ്പ് ജീവനക്കാരായഅഭിഷേക് സലീന്ദ്രൻ, വർഗീസ് എന്നിവരെ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയും കള്ള് ഷാപ്പ് ലൈസൻസിയായ പറവൂർ സ്വദേശി സുനിലിനെ അറസ്റ്റ് ചെയ്തിട്ടില്ല. കള്ള് ഷാപ്പ് ബിനാമികളും നടത്തിപ്പ് കളുമായ ആന്റണി, ജിബി രാജീവ്‌ എന്നിവരെ പറ്റി അന്വേഷണം ആരംഭിച്ചു.


പാർട്ടിയിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ തലവനായ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറായ ടി അനികുമാറിനെ കൂടാതെ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരായ എസ്. സദയകുമാർ, ജി. കൃഷ്ണകുമാർ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി ആർ മുകേഷ് കുമാർ,കെ വി വിനോദ് എസ്. മധുസൂദൻ നായർ, പ്രിവന്റീവ് ഓഫീസർ പ്രജോഷ് കുമാർ സിവിൽ എക്‌സൈസ് ഓഫീസർമാരായ മൊഹമ്മദാലി, പി.സുബിൻ, എസ് .ഷംനാദ്, ആർ രാജേഷ് ,എം.വിശാഖ്,കെ ആർ രജിത്, ബസന്ത് കുമാർ, അരുൺ കുമാർ, ഡ്രൈവർ രാജീവ്‌ എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments