Latest News
Loading...

മാലിന്യം തള്ളിയതിന് 25000 രൂപ പിഴ

കഴിഞ്ഞ ദിവസം കാരികാട് ടോപ്പിൽ വേസ്റ്റ് തള്ളിയ വാഗമണിൽ കോൾഡ് സ്റ്റോറേജ് നടത്തുന്ന ജോർജ് എന്ന  വ്യക്തിക്കെതിരെ തീക്കോയി ഗ്രാമപഞ്ചായത്തിന്റെ നടപടി. 25000 രൂപ പഞ്ചായത്ത് പിഴ ഈടാക്കി. ഏഴ് ദിവസത്തിനുള്ളിൽ പിഴ അടക്കണമെന്ന് പഞ്ചായത്ത് നോട്ടീസ് നൽകി. പഞ്ചായത്ത് അംഗം രതീഷ് നൽകിയ  പരാതിയിലാണ് നടപടി സ്വീകരിച്ചത്.


വഴിക്കടവ് മുതൽ വെള്ളികുളം വരെ ആൾതാമസം കുറഞ്ഞ സ്ഥലങ്ങൾ ഉള്ളതിനാൽ സാമൂഹ്യ വിരുദ്ധർക് വേസ്റ്റ് കൊണ്ട് ഇടാൻ എളുപ്പമാണ്.പ്രദേശ വാസികളുടെ പരാതി മൂലം ഇനി വേസ്റ്റ് ഇടുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പഞ്ചായത്ത് അറിയിക്കുന്നു കൂടാതെ വെള്ളികുളത്തെ നാട്ടുകാരടങ്ങുന്ന സംഘത്തിന്റെ നിരീക്ഷണം ഉണ്ടാവുമെന്ന് അവർ അറിയിച്ചു.



വേസ്റ്റ് നിക്ഷേപിച്ച് ജല സ്രോതസുകൾ മലിനമാക്കുകയും പ്രദേശ വാസികൾക്കും വിനോദ സഞ്ചാരികൾക്കും ബുദ്ധിമുട്ട് ഉണ്ടാകുകയും ചെയുന്ന ഇത്തരം സാമൂഹ്യ വിരുദ്ധർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് അംഗം രതീഷ് പി എസ് പറഞ്ഞു

Post a Comment

0 Comments