Latest News
Loading...

'വേനല്‍ മഴ' നാളെമുതല്‍.

ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി മണിയംകുന്ന് സെന്റ് ജോസഫ് യുപി സ്‌കൂള്‍ ഒരുക്കുന്ന അവധി കാല ക്യാമ്പ് വേനല്‍ മഴഏപ്രില്‍ 25 മുതല്‍ 30 വരെ നടക്കും  ഈ ക്യാമ്പിലൂടെ കുട്ടികള്‍ക്ക് കളിച്ചും ഉല്ലസിച്ചും വളരാനും ഒപ്പം നേതൃത്വവാസനകള്‍ സ്വന്തമാക്കനുമുള്ള അവസരമാണ് സ്‌കൂള്‍ ഒരുക്കുന്നത്. 


കോവിഡ് കാലത്ത് വീടിനുള്ളില്‍ ഇരുന്നു മൊബൈല്‍ ഫോണിന്റെ മാത്രം ലോകത്തേക്ക് ചുരുങ്ങിയ കുരുന്നു ജീവിതങ്ങള്‍ക്ക് വേനല്‍ മഴയിലൂടെ ഒരു പുത്തന്‍ ഉണര്‍വ് നല്‍കി വീണ്ടും  പറന്നുയരാനുള്ള ഉത്തേജനം പകരുകയാണ് ലക്ഷ്യം.  മാജിക് ഷോ, ബോട്ടില്‍ ആര്‍ട്ട്, നാടന്‍ കലാ ശില്‍പരൂപങ്ങള്‍, നാടന്‍ കളികള്‍, നാടന്‍ ഭക്ഷണം തയ്യറാക്കല്‍, സ്‌കിറ്റ്, പ്രസംഗ - ഗാനപരിശീലനം തുടങ്ങി  രസകരമായ കാര്യങ്ങളിലൂടെ  കുട്ടികള്‍ പഴയ പ്രസരിപ്പും ഉന്മേഷവും വീണ്ടെടുക്കാനുള്ള അവസരമാണിത്. 

Dr. ആന്‍സി ജോസഫ്, Dr. നിജോയി പി ജോസ്, ട്രൈനെര്‍ അഭിലാഷ് ജോസഫ് , ഫോക്ലോര്‍ ഗവേഷകന്‍  രാഹുല്‍ കൊച്ചാപ്പി, മെന്റ്‌ലിസ്റ്റ് മജിഷ്യന്‍ ജിസ്‌മോന്‍ മാത്യു കുര്യന്‍ കിഴക്കേത്തോട്ടം, ബോട്ടില്‍ ആര്‍ട്ടിസ്റ്റ് ഷെല്‍ബിന്‍ എല്‍സ ഷാജി, സോണല്‍ വി മനോജ്, Sr ഡയാന FCC, ജോയ് THALANAD,, ചിന്ധു സ്റ്റീഫന്‍ എന്നിവര്‍ കുട്ടികള്‍ക്ക് പരിശീലനം കൊടുക്കും. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോര്‍ജ് തെരുവില്‍, ഹെഡ്മിസ്ട്രസ് SR സൗമ്യ, PTA പ്രസിഡന്റ് ജോയി ഫിലിപ്പ്, അധ്യാപകരായ ജോയല്‍, ആന്‍സണ്‍ എന്നിവര്‍ നേതൃത്വം നല്കും.

Post a Comment

0 Comments