പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ 1972 ല്‍ ഹൈസ്‌കൂള്‍ പഠനം ആരംഭിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 50 വര്‍ഷത്തിനുശേഷം ഒത്തുചേരുന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 30 ന് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം നടക്കും.പ്പോള്‍ വിശ്രമജീവിതം നയിക്കുന്ന 8 അദ്ധ്യാപകരെ ഈ മീറ്റിംഗില്‍ വച്ച് ആദരിക്കും. പി.എം. കുര്യന്‍ പ്ലാത്തോട്ടത്തില്‍ രക്ഷാധികാരിയായുള്ള കമ്മറ്റി വാട്‌സാപ്പ് കൂട്ടായ്മ വഴി 140 ല്‍ പരം പൂര്‍വ്വവിദ്യാര്‍ത്ഥികളെ കണ്ടെത്തി ഏകോപിപ്പിക്കുവാന്‍ കഴിഞ്ഞു.
ജീവിതത്തിന്റെ വിവിധ തുറകളില്‍ വ്യാപരിച്ചിരുന്ന എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഇപ്പോള്‍ മുതിര്‍ന്ന പൗരന്മാരായി വിദേശ രാജ്യങ്ങളിലും ഇന്‍ഡ്യയിലെ പല ഭാഗത്തുമായും താമസിക്കുകയാണ്. ഇവരെല്ലാം ഈ കൂട്ടായ്മയില്‍ എത്തിച്ചേരുമെന്ന് കണ്‍വീനര്‍മാരായ . കെ.ജെ. സെബാസ്റ്റ്യന്‍ കപ്പലുമാക്കല്‍,. ജോയി പുളിക്കുന്നേല്‍, . ജോസ് വാളിപ്ലാക്കല്‍, ജോര്‍ജ്ജുകുട്ടി തോട്ടക്കര എന്നിവര്‍ അറിയിച്ചു. ഏപ്രില്‍ 30 ന് നടക്കുന്ന മീറ്റിംഗിന് സുവര്‍ണ്ണസംഗമം 2022 എന്നാണ് പേര് നല്കിയിരിക്കുന്നത്.
എല്ലാ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ക്കും പേരെഴുതിയ ബാഡ്ജുകള്‍ നല്‍കിയിട്ടുണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. രാവിലെ 10 മണിക്ക് ഗുരുഭൂതരെ സ്വീകരിച്ചാനയിച്ച് ആരംഭിക്കുന്ന മീറ്റിംഗ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളോടു കൂടി ഉച്ചയ്ക്കുള്ള സ്‌നേഹവിരുന്നോടെ സമാപിക്കും. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ചാണ്ടി കിഴക്കയില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുന്നതും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ടോം കെ.എ ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്യും
0 Comments