Latest News
Loading...

ഐ.എ.എസ്സ് വിവാഹം നടന്നു

ആലപ്പുഴ ജില്ലാ കളക്ടർ ഡോ. രേണു രാജ് ഐ എ എസും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ശ്രീറാമിന്റെ ആദ്യ വിവാഹവും രേണുവിന്റെ രണ്ടാം വിവാഹവുമാണ്.

ഇരുവരും എം ബി ബി എസ് ബിരുദധാരികളാണ്. കൂടാതെ രണ്ടാം റാങ്കോടെയാണ് സിവിൽ സർവീസ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. 

തങ്ങൾ വിവാഹിതരാവുകയാണെന്ന വിവരം രണ്ട് ദിവസം മുമ്പാണ് ഇവർ പുറത്തുവിട്ടത്. 2015ലാണ് രേണുരാജ് സിവിൽ സർവീസ് പരീക്ഷ പാസായത്.

Post a Comment

0 Comments