Latest News
Loading...

മികവുത്സവം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

 ഗവൺമെന്റ് ന്യൂ എൽ പി സ്കൂൾ പുലിയന്നൂരിൽ മികവുത്സവം അരങ്ങേറി 2021-2022 അധ്യായന വർഷത്തിലെ പ്രവർത്തന മികവിന് കോട്ടയം ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രണ്ട് സ്കൂളിൽ ഒന്നാണ് ഗവൺമെന്റ് എൽ പി സ്കൂൾ പുലിയന്നൂർ. ഈ സ്കൂളിലെ രക്ഷകർത്താക്കളുടെ സർഗ്ഗ വേദിയായ നീലാംബരി സിംഫോണിയുടെ മികവാർന്ന പ്രവർത്തനങ്ങളാണ് സംസ്ഥാനതല അംഗീകാരത്തിലേക്ക് സ്കൂളിനെ നയിച്ചത്,

മാണി സി കാപ്പൻ എംഎൽഎ മികവുത്സവം ഉദ്ഘാടനം ചെയ്യുകയും രക്ഷിതാക്കൾ തയ്യാറാക്കിയ കയ്യെഴുത്തുമാസിക താരോദയം പ്രകാശനം നിർവഹിക്കുകയും എൽ എസ് എസ് ജേതാക്കളെ അനുമോദിക്കുകയും ചെയ്തു. മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് ജി മീനാഭവൻ അധ്യക്ഷത വഹിച്ച മികവ് ഉത്സവത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ് മോൻ മുണ്ടക്കൽ, വാർഡ് മെമ്പർ ആര്യ സബിൻ, അനിലാ മാത്തുക്കുട്ടി, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, ഹെഡ്മിസ്ട്രസ് ആശാ ബാലകൃഷ്ണൻ വിദ്യാലയത്തിലെ രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു രാവിലെ മുതൽ കുട്ടികളുടെ കലാപരിപാടികൾ വിവിധ സമയങ്ങളിലായി അരങ്ങേറി.


Post a Comment

0 Comments