Latest News
Loading...

കോടികൾ നികുതിയടക്കാനുണ്ട്. ഇളയരാജക്ക് നോട്ടീസ്.

 
നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. 2013 –2014 കാലയളവില്‍ സിനിമകളിൽ സംഗീതമൊരുക്കിയതിന്റെ പേരിൽ നിര്‍മാതാക്കളില്‍ നിന്നു കൈപ്പറ്റിയ പണത്തിന്റെ നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ സേവന നികുതിയായി അടയ്ക്കാനുള്ളത്.

നികുതി അടയ്ക്കാനാവശ്യപ്പെട്ട് മൂന്നുതവണ ഇളയരാജയ്ക്ക് നോട്ടീസ് നൽകിയിരുന്നു. 
മൂന്നുതവണ ‌മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ഇത്തവണ ജിഎസ്ടി ഡയറക്ടറേറ്റ് ചെന്നൈ സോണൽ യൂണിറ്റ് ഇന്‍റലിജൻസിന്‍റേതാണ് നോട്ടീസ്.

അടുത്തിടെ പ്രധാനമന്ത്രിയെയും അംബേദ്കറെയും താരതമ്യം നടത്തി ഇളയരാജ ഒരു പുസ്തകത്തിൽ എഴുതിയ ആമുഖം വിവാദമായിരുന്നു. മോദിയെ സാമൂഹ്യപരിഷ്കർത്താവ് എന്നാണ് ഇളയരാജ വിശേഷിപ്പിച്ചത്. പ്രധാനമന്ത്രിയെ പ്രശംസിച്ചത് നികുതിയിൽ നിന്ന് രക്ഷപ്പെടാനാണെന്ന് അന്ന് ആക്ഷേപമുയർന്നിരുന്നു.


രാജ്യസഭാ സീറ്റിലേക്ക് ഇളയരാജയെ പരിഗണിക്കുന്നതായും അഭ്യൂഹമുയർന്നിരുന്നു. ഇളയരാജയ്ക്ക് ഭാരതരത്നം നൽകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനെല്ലാം ശേഷമാണ് ഇപ്പോൾ ജിഎസ്ടി വകുപ്പ് ഇളയരാജയ്ക്ക് കാരണം കാണിക്കൽ നോട്ടീസയച്ചത്.

Post a Comment

0 Comments